തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 3 ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു

അറിയിപ്പ് : തൃശൂർ ജില്ലയിൽ തിങ്കളാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതും, പരക്കെ മഴയും കാറ്റും തുടരുന്നതും, പലയിടത്തും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുള്ളതായ സാഹചര്യത്തിലും, തിങ്കളാഴ്ച രാത്രിസമയത്തും, ഡിസംബർ 3 ചൊവാഴ്ച രാവിലെയും മഴ തുടരാനുള്ള സാധ്യതയുള്ളതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി, തൃശൂർ ജില്ലയിലെ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയവിദ്യാലയങ്ങൾ, CBSC, ICSE സ്കൂളുകൾ, പ്രഫഷണൽ കോളേജുകൾ, റ്റ്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 3 ചൊവാഴ്ച അവധി പ്രഖ്യാപിച്ചുകൊണ്ട് ദുരന്തനിവാരണ നിയമം പ്രകാരം ഇതിനാൽ ഉത്തരവാകുന്നു എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. അതോടൊപ്പം, റവന്യൂ ജില്ലാകലോത്സവത്തിന് ഈ ഉത്തരവ് പ്രകാരമുള്ള അവധി ബാധകമല്ലാത്തതാണ്. മേൽ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസസ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com


You cannot copy content of this page