എമേർജിങ് സ്പെഷ്യൽ സ്കൂൾ അവാർഡിന് സൈറീൻ സ്പെഷ്യൽ സ്കൂൾ ഫോർ ദി മെന്റലി ഹാന്ഡികാപ്ഡ് (കൊടുങ്ങ) അർഹരായി.
ബെസ്റ്റ് സ്പെഷ്യൽ സ്കൂൾ എഡ്യൂക്കേറ്റർ അവാർഡിന് സി. കാന്തി സി.എസ്.സി (പ്രതീക്ഷ ട്രെയിനിങ് സെന്റർ , ഇരിങ്ങാലക്കുട ) അർഹയായി.
സ്പെഷ്യൽ ജൂറി അവാർഡിന് ഫാ. ജോൺസൻ അന്തിക്കാട് (പോപ്പ് പോൾ മേഴ്‌സി ഹോം) അർഹനായി.
ഭിന്നശേഷി വിഭാഗത്തിൽ വരുമാന സംരംഭങ്ങൾ നടത്തി വിജയിപ്പിച്ച സ്നേഹഗിരി മിത്രാലയം സ്പെഷ്യൽ സ്കൂളിലെ നിതിൻ ഡേവിസും പ്രതീക്ഷ ട്രെയിനിങ് സെൻറർ വിദ്യാർത്ഥിയായ അഞ്ജു തോമസിന്റെ അമ്മ ലിസി തോമസും പ്രത്യേക പാരിതോഷികത്തിന് അർഹരായി.
ഇരിങ്ങാലക്കുട : ഡിസംബർ 3 വേൾഡ് ഡിസബിലിറ്റി ഡേ അനുബന്ധിച്ചു ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെൻറ് ഫാ. ഡിസ്‌മാസ് അവാർഡുകൾ പ്രഖ്യാപിച്ചു.
2022 – 23 കാലഘട്ടം മുതലാണ് ഫാ. ഡിസ്‌മാസ് അവാർഡ് നൽകിവരുന്നത്. ആദ്യവർഷം, സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങൾ നടത്തിയ ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഓഫ് കാലടി, റീജിയണൽ സെന്‍റർ തിരൂർ ആണ് ഈ അവാർഡിന് അർഹമായത്.
2023 – 2024 കാലഘട്ടത്തിൽ എച്.ഐ.വി / എയ്ഡ്സ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും അവാർഡ് നേടിയത് ദിശ ചാരിറ്റബിൾ സൊസൈറ്റി കോഴിക്കോട് ആണ്. ഈ വർഷം ഫാ. ഡിസ്‌മാസ് അവാർഡ് നല്കാൻ തീരുമാനിച്ചത് സ്പെഷ്യൽ സ്കൂൾ കേന്ദ്രികരിച്ചാണ്.
തൃശ്ശൂർ ജില്ലയിലെ എമേർജിങ് സ്പെഷ്യൽ സ്കൂൾ, ബെസ്റ്റ് സ്പെഷ്യൽ സ്കൂൾ എഡ്യൂക്കേറ്റർ എന്നീ വിഭാഗങ്ങളിലാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. ഇതിനായി തൃശ്ശൂർ ജില്ലയിലെ 29 സ്കൂളുകളിൽ അപേക്ഷ സമർപ്പിച്ചവരിൽ നിന്നും അവാർഡ് കമ്മിറ്റി മെമ്പർമാരായ ഫാ. ഡോ. ജോളി ആൻഡ്രൂസ് സി എം ഐ, പ്രൊഫ. ഷീബ വർഗീസ് യു, ഡോ . ടി. വിവേകാനന്ദൻ , ഫാ. ജോയ് പീനിക്കപ്പറമ്പിൽ , ഡോ. അജീഷ് ജോർജ്, ഡോ . വിൻസി എബ്രഹാം, പ്രൊഫ. സായ് ജിത്ത് എൻ. എസ് എന്നിവർ ചേർന്നു അർഹരായവരെ തിരഞ്ഞെടുത്തു.
എമേർജിങ് സ്പെഷ്യൽ സ്കൂൾ അവാർഡിന് സൈറീൻ സ്പെഷ്യൽ സ്കൂൾ ഫോർ ദി മെന്റലി ഹാന്ഡികാപ്ഡ് (കൊടുങ്ങ) അർഹരായി. ബെസ്റ്റ് സ്പെഷ്യൽ സ്കൂൾ എഡ്യൂക്കേറ്റർ അവാർഡിന് സി. കാന്തി സി.എസ്.സി (പ്രതീക്ഷ ട്രെയിനിങ് സെന്റർ , ഇരിങ്ങാലക്കുട ) അർഹയായി. സ്പെഷ്യൽ ജൂറി അവാർഡിന് ഫാ. ജോൺസൻ അന്തിക്കാട് (പോപ്പ് പോൾ മേഴ്‌സി ഹോം) അർഹനായി.
ഭിന്നശേഷി വിഭാഗത്തിൽ വരുമാന സംരംഭങ്ങൾ നടത്തി വിജയിപ്പിച്ച സ്നേഹഗിരി മിത്രാലയം സ്പെഷ്യൽ സ്കൂളിലെ നിതിൻ ഡേവിസും പ്രതീക്ഷ ട്രെയിനിങ് സെൻറർ വിദ്യാർത്ഥിയായ അഞ്ജു തോമസിന്റെ അമ്മ ലിസി തോമസും പ്രത്യേക പാരിതോഷികത്തിന് അർഹരായി.
ക്രൈസ്റ്റ് ഇനിഷ്യറ്റിവ് ഫോർ ഡിഫറെന്റലി ഏബിൾഡ് (സി. ഐ. എഫ്. ഡി. എ) പദ്ധതിയിലൂടെ 500 വൈകല്യമുള്ള കുട്ടികളെ സഹായിക്കുകയെന്ന കർമത്തിൽ വ്യാപൃതമായിരിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ കുടുംബത്തിന് സ്വയം തൊഴിൽ സംരംഭം തുടങ്ങാൻ പിന്തുണ നൽകുക, ഭിന്നശേഷിക്കാരായ കുട്ടികളുടെ മരുന്ന്, വസ്ത്രം, ഭക്ഷണം, വിദ്യാഭ്യാസം, യാത്ര ചെലവ് എന്നീ ആവശ്യങ്ങൾക്കായി സഹായം നൽകുക, കുട്ടികൾ പഠിക്കുന്ന സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനു വേണ്ടി സാങ്കേതിക സഹായം നൽകുക. സമാനമായ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുക, കൗൺസിൽ നൽകുക ഇത്തരം പ്രവർത്തനങ്ങൾ ആണ് ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെ സാമൂഹ്യപ്രതിബദ്ധത പ്രവർത്തനങ്ങളുടെ സി. ഐ. എഫ്. ഡി. എ എന്ന പദ്ധതിയിലൂടെ നടത്തിവരുന്നത്. ഈ പദ്ധതിയുടെ കോർഡിനേറ്റർ ഫാ. ഡോ. ജോയ് വട്ടോലി സി.എം.ഐ ആണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com