തനിമ കലാസാഹിത്യവേദി സംഘടിപ്പിച്ച ഹ്രസ്വ ലേഖന മത്സര വിജയികൾക്ക് സ്നേഹാദരം

വെള്ളാങ്ങല്ലൂർ : കേരളപ്പിറവിയോടനുബന്ധിച്ച് തനിമ കലാസാഹിത്യവേദി വെള്ളാങ്ങല്ലൂർ ചാപ്റ്റർ സംഘടിപ്പിച്ച അധ്യാപകർക്കായി നടത്തിയ ഹ്രസ്വ ലേഖന മത്സരത്തിലെ വിജയികൾക്ക് സ്നേഹാദരം നൽകി. ഒന്നാം സമ്മാനം റിനി. കെ.ബി ( ജി.യു.പി.എസ്. വെള്ളാങ്ങല്ലൂർ), രണ്ടാം സമ്മാനം സീനത്ത് പ്രിയരഞ്ജിനി (ജി.യു.പി.എസ്. കാരുമാത്ര), മൂന്നാം സമ്മാനം ഗീത. സി.എം (ജി.യു.പി.എസ്. വെള്ളാങ്ങല്ലൂർ).

വെള്ളാങ്ങല്ലൂർ ഗവ. യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ഷംസുദ്ധീൻ വെളുത്തേരി ഉപഹാരം നൽകി. പ്രധാനാധ്യാപിക ഷീബ. എ.കെ. അധ്യക്ഷത വഹിച്ചു. തനിമ വെള്ളാങ്ങല്ലൂർ ചാപ്റ്റർ പ്രസിഡന്റ് അൻവർ എം എ, കൺവീനർ ടി.എ. മുഹമ്മദ് റാഫി, ഷഫീർ കാരുമാത്ര, സലിം കരൂപ്പടന്ന സംസാരിച്ചു. ഷീല കെ തോമസ് സ്വാഗതവും സലിം കരൂപ്പടന്ന നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page