ഇരിങ്ങാലക്കുട : രാജൻ കണ്ണേടത്തിന്റെ മരണാനന്തര പ്രസിദ്ധീകരണമായ ചെറുകഥ സമാഹാരം സ്മൃതിബിംബങ്ങൾ പ്രകാശനം ചെയ്തു. കുട്ടംകുളത്തിന് സമീപമുള്ള സംഗമം ഹാളിൽ ശനിയാഴ്ച നടന്ന ചടങ്ങിൽ പ്രൊഫ ആർ ജയറാം ഡോ. അമ്പിളി എം.വി ക്ക് ആദ്യ പ്രതി നൽകി പ്രകാശനം നിർവഹിച്ചു. ടി വേണുഗോപാൽ ആമുഖ പ്രഭാഷണം നടത്തി. ഡോ. അമ്പിളി എം.വി പുസ്തക പരിചയം നടത്തി.
ഹരി കാറളം, അരുൺ ഗാന്ധിഗ്രാം, റഷീദ് കാറളം, പ്രവീൺകുമാർ എം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിന് ഗിരിജ ടീച്ചർ നന്ദി പറഞ്ഞു.

രാജൻ കണ്ണേടത്ത്
ജനനം- തൃശൂർ ജില്ലയിൽ കോടന്നൂർ ഗ്രാമത്തിൽ, കണ്ണേടത്ത് കാർത്യായിനി അമ്മയുടേയും മൈലാത്ത് നാരായണൻ നായരുടേയും മകനായി 1949 ഫെബ്രുവരി പതിനൊന്നിന്. സ്‌കൂൾ വിദ്യാഭ്യാസം അമ്മാടം, സെന്റ് ആൻ്റണീസ് ഹൈസ്‌കൂളിൽ കോളേജ് വിദ്യാഭ്യാസം തൃശൂർ ശ്രീ കേരളവർമ്മ കോളേജിൽ, 1972 ൽ ബി.എ. പാസായി. 1975 മുതൽ 1991 വരെ പ്രവാസം, ഗൾഫിൽ. പിന്നീട് നാട്ടിൽ പ്രൈവറ്റ് കമ്പനിയിൽ സർവീസിൽനിന്ന് വിരമിച്ച ശേഷം മകൻ നേരംപോക്കിനായി വാങ്ങിത്തന്ന സ്മാർട്ട് ഫോണിൽ 2015 ഡിസമ്പർ 25 മുതൽ എഴുതിയ രചനകളാണ് ഇതിലെ കഥകൾ.

പ്രസാധക കുറിപ്പിൽ നിന്നും …
ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് കോളേജിലെ ലൈബ്രറിയിൽ നിന്നെടുക്കുന്ന ബുക്കുകൾക്കു പുറമേ നാട്ടിലെ ഗ്രാമീണ വായനശാലയുടെ സെക്രട്ടറി / പ്രസിഡൻ്റ് എന്ന നിലയിൽ പ്രവർത്തിച്ചിരുന്നു. ആ കാലഘട്ടത്തിൽ എം ടി, എസ് കെ പൊറ്റേക്കാട്, ഒ വി വിജയൻ. തകഴി മുതലായ പ്രധാനപ്പെട്ട എഴുത്തുകാരുടെ മികച്ച രചനകളെല്ലാം വായിക്കാൻ എനിക്ക് അവസരം കിട്ടി, എന്നാൽ അന്നൊന്നും എഴുതാൻ ശ്രമിക്കാറില്ലായിരുന്നു.
1975 മുതൽ 1991 വരെ പ്രവാസം ജീവിതം ഗൾഫിൽ ആയിരുന്നു. പിന്നീട് നാട്ടിൽ പ്രൈവറ്റ് കമ്പനിയിൽ നിന്ന് വിരമിച്ചതിന് ശേഷം എന്റെ നേരംപോക്കിനായി മകൻ എനിക്ക് ഒരുസ്‌മാർട്ട് ഫോൺ വാങ്ങിതന്നു. 2015 ഡിസംബർ 25 മുതൽ ഞാൻ എഴുതിത്തുടങ്ങി. ആ സ്‌മാർട്ട് ഫോണിൽ ഞാൻ എഴുതിയ രചനകളാണ് ഇതിലെ ഓരോ കഥയും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive