ഇരിങ്ങാലക്കുട : ശ്രീ. കൂടൽമാണിക്യം ദേവസ്വത്തിന്റെ സഹായസഹകരണത്തോടെ ഇരിങ്ങാലക്കുട കൂടിയാട്ട ആസ്വാദകസംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്രം കൂത്തമ്പലത്തിൽ വച്ച് സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിൽ പുരുഷാർത്ഥക്കൂത്തിൽ “രാജസേവ” എന്ന ഭാഗം അരങ്ങേറി.
സമൂഹത്തിൽ ഓരോ ജനങ്ങളും ധാർമ്മികവും സ്വപ്രതത്നത്താലും ആർജ്ജിയ്ക്കുന്ന ധനം/വേതനം കൊണ്ട് സ്വന്തം ഉപജീവനം നടത്തുവാനുളള വിവിധ വഴികളാണ് രാജസേവ എന്ന പുരുഷാർത്ഥം പ്രദിപാദിയ്ക്കുന്നത്.
സമകാലികപ്രാധാന്യമുളള ഈ വിഷയം വളരെ സൂക്ഷ്മതയോടെ ക്ഷേത്രം പാരമ്പര്യ അവകാശികളായ അമ്മന്നൂർ മഠം രജനീഷ് ചാക്യാർ അവതരിപ്പിച്ചു. ബുധനാഴ്ച രാജസേവയുടെ തുടർച്ചയും, കൂടിയാട്ടം ഒന്നാം ദിവസവും അരങ്ങേറും.
പി.കെ.ഹരീഷ് നമ്പ്യാർ, നേപത്ഥ്യ ജിനേഷ് നമ്പ്യാർ, ഇന്ദിര നങ്ങ്യാർ, രാധ നങ്ങ്യാർ, ദേവി നങ്ങ്യാർ, അജയൻ മാരാർ യഥാക്രമം മിഴാവിലും, താളം, ഇടയ്ക്കയിലും പങ്കുകൊണ്ടു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com