ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഭാരതീയ കലാരൂപങ്ങളെക്കുറിച്ചുള്ള പഠനത്തിനും, ഗവേഷണത്തിനുമായി വർഷംതോറും രംഗകലാ കോൺഫറൻസ് എന്ന പേരിൽ അരങ്ങുകൾക്ക് രൂപം നൽകുന്നു.
ശാസ്ത്രീയ കലാരൂപങ്ങളിലെ അക്കാദമിക് ഗവേഷണവും പ്രകടനവും തമ്മിലുള്ള അന്തരത്തിൻ്റെ ദൂരം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഇന്ത്യൻ നോളജ് സിസ്റ്റം സെല്ലുമായി [IKS] ചേർന്നും ‘സർവ്വമംഗള’ എന്ന സാംസ്കാരിക സംഘടനയുമായി സഹകരിച്ചും ജനുവരി 24,25,26 തിയ്യതികളിൽ ക്രൈസ്റ്റ്കോളേജ് ഓഡിറ്റോറിയത്തിൽ കാലത്ത് 9 മണി മുതൽ മുഴുദിന പരിപാടികളുമായിട്ടാണ് പ്രഥമ ‘രംഗകലാ കോൺഫറൻസ്’ ഒരുക്കുന്നത്.

യുനെസ്ക്കോയുടെ ‘മെമ്മറി ഓഫ് ദി വേൾഡ് രജിസ്റ്ററിൽ പുതുതായി ചേർത്ത കൈയെഴുത്തുപ്രതികളിൽ ഭരതന്റെ നാട്യശാസ്ത്രവും ഉൾപ്പെടുത്തിയ സാഹചര്യത്തിലാണ്, ‘രംഗകലാ കോൺഫറൻസി’ ൽ ഇത്തവണ ‘നാട്യശാസ്ത്രം’ കേന്ദ്രവിഷയമായി ഉൾപ്പെടുത്തിരിക്കുന്നത്.
ഒന്നാംദിനത്തിൽ മോഹിനിയാട്ട ത്തേയും രണ്ടാംദിനത്തിൽ കൂടിയാട്ട ത്തേയും, മൂന്നാംദിനത്തിൽ കഥകളി യേയും കേന്ദ്രീകരിച്ച്, അവയുടെ ‘മാർഗ്ഗി-ദേശി’ വഴികളിലൂടെ സഞ്ചരിക്കുന്ന സെമിനാർ, ചർച്ച, സോദാഹരണ പ്രഭാഷണം, രംഗാവതരണം എന്നീ ഘടനയിലാണ് കോൺഫറൻസിൻ്റെ ഉള്ളടക്കം നിശ്ചയിച്ചിട്ടുള്ളത്. അന്തർദേശീയതലത്തിൽ അറിയപ്പെടുന്ന ഒട്ടേറെ പ്രമുഖരായ കലാകാരന്മാരും കലാപണ്ഡിതരും ഈ ത്രിദിന അരങ്ങിൽ പങ്കെടുക്കും.
ക്ലബ്ബിൻ്റെ അമ്പത്തിയൊന്നാമത് വാർഷികത്തോടനുബന്ധിച്ച് ഒരുക്കുന്ന പ്രഥമ ‘രംഗകലാ കോൺഫറൻസി’ ൻ്റെ സമാപനചടങ്ങിൽ ക്ലബ്ബ് വർഷാവർഷം നല്കിവരുന്ന പുരസ്ക്കാരങ്ങളോടൊപ്പം ഈ വർഷം മുതലാരംഭിച്ച കെ വി ചന്ദ്രൻ സ്മാരക ‘ചന്ദ്രപ്രഭ’ പുരസ്കാരവും സമർപ്പിക്കും.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ ഡോ. ജോളി ആഡ്രൂസ്, ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് പ്രസിഡണ്ട് രമേശൻ നമ്പീശൻ, രംഗകലാ കോൺഫറൻസ് ഡയറക്ടർ ശ്രീലക്ഷ്മി ഗ്രോവർദ്ധനൻ, ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുട IKS സെൽ കോഓർഡിനേറ്റർ, ഡോ. വിനിത ഇ, ക്രൈസ്റ്റ് കോളേജ് മാനേജർ ഫാദർ ജോയ് പീനിക്കപ്പറമ്പിൽ, അദ്ധ്യാപകനായ മൂവിഷ് മുരളി , ടി എൻ കൃഷ്ണ ദാസ്, പി എൻ ശ്രീരാമൻ എന്നിവർ പങ്കെടുത്തു.
The first 'Rangakala Conference' will be held on January 24, 25, and 26 at Christ College Auditorium.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

