ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ് ) പൂർവ്വ വിദ്യാർത്ഥിനി സംഘടനയുടെ യു.എ.ഇ ചാപ്റ്റർ സംഗമം ബർദുബായിലെ ജേക്കബ്സ് ഗാർഡൻ ഹോട്ടലിൽ വച്ച് നടന്നു.
കോളേജിൽ നിന്നും അതിഥികളായി മുൻ വൈസ് പ്രിൻസിപ്പൽ ഡോ. സി. റോസ് ബാസ്റ്റിൻ ( ഇപ്പോൾ ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളജ് സെൽഫ് ഫിനാൻസിംഗ് വിഭാഗം കോർഡിനേറ്റർ) മുൻ അദ്ധ്യാപകരായ ഡോ. വിമല മേനോൻ, ഡോ. ഫിലോ ഫ്രാൻസിസ്, സോഷ്യൽ വർക്ക് വിഭാഗം അദ്ധ്യാപിക ഡോ. സി. ജെസിൻ എന്നിവർ മീറ്റിംഗിൽ പങ്കെടുത്തു.
നൂറ്റിമുപ്പതിൽ പരം അംഗങ്ങൾ ചേർന്ന്, അതിഥികളായെത്തിയ അദ്ധ്യാപകരെ സ്വാഗതം ചെയ്തു. പൂർവിദ്യാർത്ഥിനീ സംഗമത്തിന്റെ സകല ചാരുതയും ഒത്തു ചേർന്ന സമ്മേളനത്തിൽ ഓർമ പുതുക്കലും അനുഭവം പങ്കു വയ്ക്കലും വിവിധ കലാപരിപാടികളും നടന്നു. പൂർവ്വ വിദ്യാർത്ഥിനികളിൽ ദേശീയ അന്തർദേശീയ തലങ്ങളിൽ ജനശ്രദ്ധ പിടിച്ചുപറ്റിയവരുടെ സാന്നിധ്യം കൊണ്ട് സംഗമം അതിഗംഭീരമായ ഒരു പ്രവാസി സമ്മേളനമായി മാറി.
പരിപാടിയുടെ കോർഡിനേറ്റർ സുജിത ദീപു സ്വാഗതം പറഞ്ഞ ചടങ്ങിൽ, ആഷ ആർ. കെ. മേനോൻ, ജൂൺ, ബീന, രാഖി, എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീലക്ഷ്മി ചടങ്ങിൽ നന്ദി പറഞ്ഞു. തുടർന്നും എല്ലാ വർഷവും യു.എ.ഇ ചാപ്റ്റർ സംഗമം നടത്താനുള്ള തയാറെടുപ്പിലാണ് സെൻ്റ് ജോസഫ്സ് കോളജ് പൂർവ്വ വിദ്യാർത്ഥിനി സംഘടന.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

