ശബരിമലയിലെ അരവണ അടങ്ങുന്ന പ്രസാദകിറ്റ് വീട്ടിലെത്തിക്കാന്‍ തപാല്‍ വകുപ്പ്

ഇരിങ്ങാലക്കുട : ശബരിമല ക്ഷേത്രത്തിലെ പ്രസാദമടങ്ങുന്ന കിറ്റ് തപാല്‍ വകുപ്പ് വീട്ടിലെത്തിക്കും. സ്വാമിപ്രസാദം എന്നാണ് പേര്. ഒരു അരവണ, നെയ്യ്, കുങ്കുമം, മഞ്ഞള്‍, വിഭൂതി, അര്‍ച്ചന പ്രസാദം എന്നിവയടങ്ങുന്ന കിറ്റിന് 520 രൂപയാണ്. 4 അരവണ അടങ്ങുന്ന കിറ്റിന് 960 രൂപയും 10 അരവണ അടങ്ങുന്ന കിറ്റിന് 1760 രൂപയും ആണ്.

ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസില്‍ നിന്നും ഇ-പേയ്‌മെന്റ്ിലൂടെ കിറ്റ് ബുക്ക് ചെയ്യാം. സ്പീഡ് പോസ്റ്റിലൂടെയാകും കിറ്റ് വീടുകളിലെത്തിക്കുക. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസുകളുമായോ ഇരിങ്ങാലക്കുട പോസ്റ്റൽ ഡിവിഷൻ മാർക്കറ്റിംഗ് വിഭാഗവുമായി ബന്ധപെടുക, നമ്പർ 8123512004

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page