പഹൽഗാമിൽ നടന്ന ഹിന്ദു നരഹത്യക്ക് എതിരെ ഇരിങ്ങാലക്കുടയിൽ സംഘപരിവാർ സംഘടനകളുടെ പ്രതിക്ഷേധ ജ്വാല

ഇരിങ്ങാലക്കുട : കാശ്മീരിലെ പഹൽഗാമിൽ നടന്ന ഹിന്ദു നരഹത്യക്ക് എതിരെ സംഘപരിവാർ സംഘടനകളുടെ പ്രതിക്ഷേധ ജ്വാല ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ചു. കൂടൽമാണിക്യ ക്ഷേത്ര പരിസരത്ത് നിന്നു ആരംഭിച്ച പ്രഘടനം ഠാണവിലൂടെ തിരിഞ്ഞ് ബസ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു.

രാഷ്ട്രീയ സ്വയം സേവക സംഘം ദക്ഷിണ സംസ്ഥാന കാര്യാവഹക് ശ്രീ പി എൻ ഈശ്വരൻ മുഖ്യ പ്രഭാഷണം നടത്തി. ഹിന്ദു എെക്യവേദി ജില്ല സെക്രട്ടറി രാജീവ് ചാത്തൻപിള്ളി, ജില്ല പ്രൗഡ പ്രമുഖ് പി ഹരിദാസ്സ്, വി.എച്ച്.പിസംഘടന ജില്ല സെക്രട്ടറി പി രാജൻ, ബി ജെ പി സംഘടന ജില്ല ജനറൽ സെക്രട്ടറി കൃപേഷ് ചെമണ്ട, തുടങ്ങിയവർ നേതൃത്വം നൽകി. പ്രതിഷേധ യോഗത്തിന് വിശ്വഹിന്ദു പരിഷത്ത് വിഭാഗ് സെക്രട്ടറി ശിവജി യു കെ സ്വാഗതം ആശംസിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page