ലിംഗനീതിയും സാമൂഹ്യ ജീവിതവും – കവി വിജയരാജമല്ലിക വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ്സ് നയിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്‍കൂളിലെ സ്‍കൂൾ സോഷ്യൽ സർവ്വീസ് സ്‍കീം (SSSS) ന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ലിംഗനീതിയും, സാമൂഹ്യജീവിതവും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കേരളത്തിലെ ആദ്യത്തെ ട്രാസ്ജെൻഡർ കവിയും, കേരളസാഹിത്യ അക്കാദമി അംഗവും, സാമൂഹ്യ പ്രവർത്തകയുമായ വിജയരാജമല്ലികയാണ് ക്ലാസുകൾ നയിച്ചത്.

സ്‍കൂൾ പി.ടി.എ പ്രസിഡണ്ട് ഭക്തവത്സലൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ടി കെ ലതടീച്ചർ ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ പ്രസിഡണ്ട് സുനിത ആശംസയർപ്പിച്ച് സംസാരിച്ചു.

സമൂഹ്യകാഴ്ചപ്പാടിലാണ് നാം ആൺ, പെൺ എന്നിങ്ങനെയുള്ള നിർവചനങ്ങൾ കൊണ്ടുവരുന്നതെന്നും
അതിനപ്പുറം അവരുടെ തെറ്റു കൊണ്ടല്ലാതെ ട്രാൻജൻ്റ്ർ എന്നൊരു വിഭാഗമുണ്ടെന്നും അവർ സമൂഹത്തിൽ നേരിടുന്ന അപമാനങ്ങളും പരിഹാസങ്ങളും എങ്ങനെയാണ് അവരുടെ ജീവിതം മാറ്റി മറിക്കുന്നതും വിജയ രാജമല്ലിക വിശദീകരിച്ചു.

മറ്റുള്ളവരെ പരിഗണിച്ചുകൊണ്ടും, അംഗീകരിച്ചുകൊണ്ടും, അവരുടെ അഭിപ്രായങ്ങൾക്കും, വ്യക്തിത്വത്തിനും ആദരവ് കൊടുത്തുകൊണ്ടുള്ള ഒരു ജീവിത ശൈലി രൂപപ്പെടുത്തിയെടുക്കണമെന്ന ബോധ്യം കുട്ടികളിൽ രൂപപ്പെടുത്തുന്നതിന് ക്ലാസ്സ് സഹായിച്ചു. സ്ത്രീകളോടും, കുട്ടികളോടും, വൃദ്ധരോടും ഭിന്നശേഷിക്കാരായവരോടും, ട്രാൻസ്ജെൻഡരായവരോടും സമൂഹത്തിലുള്ള അവഗണന തെറ്റാണെന്നും, അത് തിരുത്തുന്നതിന് വള‍ന്നു വരുന്ന തലമുറ തയ്യാറാകണമെന്നും ഓർമ്മപ്പെടുത്തി.

ശാരീരിക പ്രത്യേകതകൾ കൊണ്ടു മാത്രം ഒരാൾ പുരുഷനോ സ്ത്രീയോ ആകുന്നില്ലെന്നും, മനസ്സിലാണ്, ചിന്തയിലാണ് ഒരാൾ പുരുഷനും സ്ത്രീയുമാകുന്നത്. ആൺ, പെൺ വിഭാഗങ്ങൾ മാത്രമല്ല രണ്ടു പ്രത്യേകതകളും ഉൾചേർന്ന മൂന്നാം വിഭാഗത്തെ കൂടി പരിഗണിക്കണമെന്ന വികാരം ഉൾക്കൊള്ളാൻ പങ്കെടുത്ത എല്ലാ വിദ്യാത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും കഴിഞ്ഞതായി സംഘടകർ പറഞ്ഞു.

ഹൈസ്കൂൾ വിഭാഗം സീനിയർ ടീച്ചർ സുമൻ ജി മുക്കുളത്ത് ക്ലാസ്സ് അവലോകനം നടത്തി. വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ ആദിത്ത് കെ എസ് നന്ദി പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


You cannot copy content of this page