ഇരിങ്ങാലക്കുട : എസ് എൻ ചന്ദ്രിക എജുക്കേഷണൽ ട്രസ്റ്റ് ഇരിങ്ങാലക്കുട എസ് എൻ സ്കൂളുകളുടെ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും ജനുവരി 10ന് രാവിലെ 9.30 സ്കൂൾ അങ്കണത്തിൽ നടക്കും.
പ്രശസ്ത ഗായകനും ചലച്ചിത്ര സംഗീത സംവിധായകനുമായ പി എസ് വിദ്യാധരൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. എസ് എൻ ചന്ദ്രിക എഡ്യൂക്കേഷണൽ ചെയർമാൻ ഡോക്ടർ സി കെ രവി അധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും.
ഇരിങ്ങാലക്കുട വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് ജിഷ ജോബി ദേശീയ സംസ്ഥാന മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനദാനം നിർവഹിക്കും. വിശിഷ്ട പുരസ്കാരങ്ങൾ നേടിയ അധ്യാപകരെ ഇരിഞ്ഞാലക്കുട എ.ഇ.ഓ നിഷ എം.സി ചടങ്ങിൽ ആദരിക്കും.
അജിത കെ. സി(Principal SNHSS ) ബിജുന പി. എസ് ( ഹെഡ്മിസ്ട്രസ് SNLPS), ഷാജി എം. ജെ (ഫിസികൽ എഡ്യൂക്കേഷൻ ), ബീന ടി.ഒ (SNHSS മലയാളം ), ഷീബ കെ.ജി (ക്ലാർക്ക് SNTTI) എന്നീ അധ്യാപകരാണ് ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്നത്. ചടങ്ങിനു ശേഷം വിദ്യാർത്ഥികളുടെ വിവിധയിനം കലാപരിപാടികൾ അരങ്ങേറും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive