“നേരിന്റെ വെളിച്ചവുമായി ചിരന്തന തെരുവിലേക്ക്” – സമൂഹസമ്പർക്ക ക്യാമ്പുമായി എസ്.എൻ.ടി.ടി.ഐ യിലെ വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : D. El. Ed അധ്യാപക വിദ്യാർത്ഥികൾ പാഠ്യപദ്ധതിയുടെ ഭാഗമായി 15 ദിവസത്തെ സമൂഹസമ്പർക്ക ക്യാമ്പ് എസ്.എൻ.ടി.ടി.ഐ ഇരിങ്ങാലക്കുടയിൽ നടന്നുവരുന്നു. വ്യത്യസ്ത പ്രവർത്തനങ്ങളും, ശിൽപ്പശാലകളും ‘ചിരന്തന’ എന്ന ക്യാമ്പിന്റെ സവിശേഷതയാണ്.



ലഹരി പിടിമുറുക്കുന്ന ഇന്നത്തെ കേരളത്തിന്റെ ദയനീയ അവസ്ഥയെ ചൂണ്ടിക്കാണിച്ചുകൊണ്ട് സമൂഹത്തിന് ഒരു ബോധവൽക്കരണം എന്ന നിലയിൽ വിദ്യാർത്ഥികൾ തന്നെ എഴുതി തയ്യാറാക്കിയ ‘നേരിന്റെ വെളിച്ചം’ എന്ന തെരുവുനാടകം മെയ് 11,13, 15 ദിവസങ്ങളിൽ മാപ്രാണം ജംഗ്ഷൻ, 13-ആം വാർഡ്, ഇരിങ്ങാലക്കുട ബസ്റ്റാൻഡ് എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page