ഇരിങ്ങാലക്കുട : ജൂൺ 5 മുതൽ 11 വരെ എ ഐ വൈ എഫ് പരിസ്ഥിതി വാരാചരണത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി. പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി എഐവൈഎഫ് മുൻ സംസ്ഥാന കമ്മിറ്റി അംഗവും സിപിഐ നേതാവുമായിരുന്ന കെ.സി ബിജുവിൻ്റെ ഓർമ്മമരം ഇരിങ്ങാലക്കുട പാർട്ടി ഓഫീസ് അങ്കണത്തിൽ നട്ടു കൊണ്ട് എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ചു.
എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ, സി പി ഐ മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശ്, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം കനിഷ്കൻ വല്ലൂർ,എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ എന്നിവർ സംസാരിച്ചു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി.വി വിബിൻ സ്വാഗതവും ജോ:സെക്രട്ടറി ഷാഹിൽ നന്ദിയും രേഖപ്പെടുത്തി.
പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി ജില്ലയിൽ വൃക്ഷത്തൈ വിതരണം, ഓർമ്മ മരം നടൽ, ശുചീകരണ പ്രവർത്തനങ്ങൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive