അവിട്ടത്തൂർ : ലൈബ്രറി കൗൺസിൽ റിപ്പബ്ലിക് പരിപാടികളടെ ഭാഗമായി നടത്തുന്ന അക്ഷര കരോൾ അവിട്ടത്തൂർ സ്പെയ്സ് ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
ലൈബ്രറി പ്രസിഡൻ്റ് രാഘവപ്പെതുവാൾ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വേളൂക്കര ഗ്രാമപഞ്ചായത്ത് 7 -ാം വാർഡ് മെമ്പർ ബിന്ദു സതീശൻ ഉദ്ഘാടനം ചെയ്തു. ശ്രീ കൂടൽ മാണിക്യം ദേവസ്വം മാനേജിംഗ് കമ്മറ്റി അംഗം ഡോ.മുരളി ഹരിതം മുഖ്യാതിഥിയായിരുന്നു.
ഡോ. കെ. രാജേന്ദ്രൻ സ്വാഗതവും ടി.ശിവൻ നന്ദിയും പറഞ്ഞു. കുട്ടികളും മുതിർന്നവരും അടക്കം പങ്കെടുത്ത അക്ഷര കരോൾ ഭവന സന്ദർശനം നടത്തി. വീട്ടുകളിൽ എത്തി ഭരണഘടനയുടെ ആമുഖം വിതരണം ചെയ്തും ഇന്ത്യൻ ഭരണഘടനയുടെ പ്രാധാന്യം അറിയിച്ചു കൊണ്ടുമായിരുന്നു അക്ഷര കരോൾ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

