വല്ലക്കുന്ന് : അത്ഭുത പ്രവര്‍ത്തകയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും ക്രൈസ്തവ വിശ്വാസത്തിന് വേണ്ടി ധീരരക്തസാക്ഷിത്വം വരിച്ച വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്തമായ അമ്പ്തിരുനാളിന് ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ ഫാദര്‍ കിരണ്‍ തട്ട്‌ലാ കൊടിയേറ്റി. നവംബര്‍ 16,17 ശനി,ഞായര്‍ തിയ്യതികളിലാണ് തിരുനാള്‍.
നവംബര്‍ 16 ശനിയാഴ്ച രാവിലെ 7 മണിക്കുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് ആളൂര്‍ തിരുഹൃദയ ഭവന്‍
റെക്ടര്‍ റവ. ഫാ. ലിജോ കരുത്തി കാര്‍മികത്വം വഹിക്കുന്നതാണ്. കുട്ടികള്‍ ഇല്ലാത്ത ദമ്പതികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്. ഉച്ചയ്ക്ക് 1 മണിക്ക് കുടുംബകൂട്ടായ്മ അടിസ്ഥാനത്തില്‍ അമ്പ് വീടുകളിലേക്ക് എഴുന്നള്ളിക്കുന്നു. രാത്രി 11 മണിക്ക് അമ്പ് പള്ളിയില്‍ സമാപിക്കുന്നു. തുടര്‍ന്ന് 11.15ന് 200ല്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്ന സൗഹൃദ ബാന്‍ഡ് വായന ഉണ്ടായിരിക്കുന്നതാണ്.
നവംബര്‍ 17 ഞായര്‍ രാവിലെ 6.30, 8.00, 10.00 ഉച്ചതിരിഞ്ഞ് 3.00 എന്നീ സമയങ്ങളില്‍ വിശുദ്ധ
കുര്‍ബാന, നൊവേന, തിരുശേഷിപ്പ് വന്ദനം പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
രാവിലെ 10 മണിക്ക് ഉള്ള ആഘോഷമായ തിരുനാള്‍ പാട്ട് കുര്‍ബാനയ്ക്ക് വീരഞ്ചിറ സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാ. മെല്‍വിന്‍ പെരേപ്പാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. കല്ലേറ്റുംകര ഇന്‍ഫന്റ് ജീസസ് പള്ളി വികാരിയ റവ. ഫാദര്‍ സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍ വചന സന്ദേശം നല്‍കുന്നതായിരിക്കും.
ഉച്ചതിരിഞ്ഞ് 3 മണിക്കുള്ള വിശുദ്ധ കുര്‍ബാനക്ക് ശേഷം 4.30ന് തിരുനാള്‍ പ്രദക്ഷിണം പള്ളിയില്‍ നിന്നും ആരംഭിച്ച് 7മണിക്ക് പള്ളിയില്‍ തന്നെ സമാപിക്കുന്നു.
നവംബര്‍ 7 മുതല്‍ 15 വരെ എല്ലാ ദിവസവും വൈകിട്ട് 5.30ന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പ് വന്ദനം പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കുന്നതാണ്. നവംബര്‍ 10 ഞായറാഴ്ച രാവിലെ 6 .15ന് വിശുദ്ധ കുര്‍ബാന, നൊവേന, തിരുശേഷിപ്പ് വന്ദനം പ്രദക്ഷിണം എന്നിവ നടത്തപ്പെടും.
നവംബര്‍ 18 തിങ്കളാഴ്ച രാവിലെ 5.30 ന് മരിച്ചവര്‍ക്ക് വേണ്ടിയുള്ള വിശുദ്ധ കുര്‍ബാനയും ഒപ്പീസും
ഉണ്ടായിരിക്കുന്നതാണ്. നവംബര്‍ 24 ഞായറാഴ്ച എട്ടാമിടം ആഘോഷപൂര്‍വ്വം ആചരിക്കുമെന്ന് അമ്പ് തിരുന്നാല്‍ കമ്മിറ്റിക്ക് വേണ്ടി റവ ഫാദര്‍ സിന്റോ ആലപ്പാട്ട് ജനറല്‍ കണ്‍വീനര്‍മാരായ ടി.എ.ജോസ് തണ്ട്യേയ്ക്കല്‍, എം.എല്‍.പോള്‍ മരത്തംപ്പിള്ളി കൈക്കാരന്മാരായ ടി.കെ.ലോനപ്പന്‍ തൊടുപറമ്പില്‍, എം.വി.റോയ് മരത്തംപ്പിള്ളി, ടി.പി.പോള്‍ തൊടുപറമ്പില്‍ പബ്ലിസിറ്റി കണ്‍വീനര്‍മാരായ ജോണ്‍സണ്‍ കോക്കാട്ട്, അരുണ്‍ തണ്ട്യേയ്ക്കല്‍, നെല്‍സണ്‍ കോക്കാട്ട്, ജെക്‌സണ്‍ തണ്ട്യേയ്ക്കല്‍, മേജോ ജോണ്‍സണ്‍ എന്നിവര്‍ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com