ദേശീയ സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജ് (ഓട്ടണോമസ്) രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ “ആയുർവേദത്തിലെ ശാസ്ത്രീയ ഗവേഷണങ്ങളിലെ പുതിയ പ്രവണതകൾ: ഒരു രസതന്ത്ര സമീപനം” എന്ന വിഷയത്തിൽ ഫെബ്രുവരി 6, 7 തീയതികളിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു.

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ (കെ.എസ്.സി.എസ്.ടി.ഇ) യുടെ പിന്തുണയോടെ സംഘടിപ്പിച്ച സെമിനാർ സി.എസ്.ഐ.ആർ – എൻ.ഐ.ഐ.എസ്.ടി, തിരുവനന്തപുരം ചീഫ് സയന്റിസ്റ്റും ആയുർവേദ ഗവേഷണ കേന്ദ്രം മേധാവിയുമായ ഡോ. രാധാകൃഷ്ണൻ കെ. വി. ഉദ്ഘാടനം നിർവഹിച്ചു. ആധുനിക രസതന്ത്രത്തിന്റെ സഹായത്തോടെ ആയുർവേദത്തെ നവീകരിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് അദ്ദേഹം പ്രസംഗിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ച ചടങ്ങിൽ രസതന്ത്ര വിഭാഗം മേധാവിയും സെമിനാർ കോ-ഓർഡിനേറ്ററുമായ ഡോ. ബിബിത ജോസഫ് സ്വാഗതം പറഞ്ഞു.

സെമിനാറിന്റെ ഭാഗമായി ബയോകെമിസ്ട്രിയും ആയുർവേദവും തമ്മിലുള്ള ബന്ധം, മൾട്ടി-ഡ്രഗ് റെസിസ്റ്റന്റ് രോഗങ്ങൾക്കെതിരായ ആയുർവേദ സമീപനങ്ങൾ, ആയുർവേദവുമായി ബന്ധപ്പെട്ട രസതന്ത്ര ഉപകരണങ്ങൾ, ഡ്രഗ് ഡിസ്കവറിയിൽ നാച്ചുറൽ പ്രൊഡക്ടുകളുടെ പങ്ക് തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖ ശാസ്ത്രജ്ഞർ ക്ലാസുകൾ നയിച്ചു.

ഡോ. കയീൻ വടക്കൻ (അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, തൃശൂർ),
ഡോ. ആശിഷ് ജി. ആർ. (വൈദ്യരത്നം ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, തൈക്കാട്ടുശ്ശേരി),
ഡോ. രമ്യ രമേഷ് (സി.എസ്.ഐ.ആർ – ഐ.ഐ.സി.ടി, ഹൈദരാബാദ്),
രാജഗോപാൽ മുരളീധരൻ (ബയോടെക്‌നോളജി വിഭാഗം, സെന്റ് ജോസഫ്സ് കോളേജ്)
എന്നിവർ പ്രഭാഷകരായിരുന്നു.

പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഓറൽ, പോസ്റ്റർ അവതരണങ്ങൾക്ക് അവസരം ഒരുക്കിയ ഈ സെമിനാർ ശാസ്ത്രീയ ചർച്ചകൾക്കും അറിവ് പങ്കുവയ്ക്കലിനും മികച്ച വേദിയായി. ആയുർവേദത്തിന്റെ ശാസ്ത്രീയ വിശ്വാസ്യത വർധിപ്പിക്കുന്നതിൽ രസതന്ത്ര ഗവേഷണങ്ങളുടെ പ്രാധാന്യം എടുത്തുകാട്ടുന്നതായിരുന്നു സെമിനാറിന്റെ പ്രധാന നേട്ടം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page