കലാലയ മുറ്റത്തിന് നിറമേകി സെൻ്റ് ജോസഫ്സ് കോളജിലെ ഫിറ്റ്നസ് പാർക്ക് സായാഹ്‌ന കൂട്ടായായ്മയിലെ അമ്മമാരുടെ ഓണാഘോഷം

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്സ് കോളജിലെ ഫിറ്റ്നസ് പാർക്ക് എന്നും ഫലപ്രദമായി ഉപയോഗിക്കുകയും ഒരുമിച്ച് വ്യായാമം ചെയ്യുകയും ചെയ്യുന്ന സായാഹ്‌ന കൂട്ടായായ്മയിലെ അമ്മമാരുടെ ഓണാഘോഷം കലാലയ മുറ്റത്ത് ഗംഭീരമായി നടന്നു.

സായാഹ്ന കൂട്ടായ്മയിൽ ഏറ്റവും സജീവമായ അൻപത്തഞ്ച് വയസ്സിനു മുകളിലുള്ള അമ്മമാരുടെ തിരുവാതിരയും ഓണക്കളികളുമൊക്കെയായി അവർ കൂട്ടായ്മയുടെ ഓണത്താളത്തിൽ കസറി.

സായാഹ്ന കൂട്ടായ്മയുടെ കോർഡിനേറ്റർ ശ്രീമതി റോസിലി പോൾ തട്ടിൽ പരിപാടികൾക്കു നേതൃത്വം നൽകി. നല്ല ചുറുചുറുക്കും മാനസിക ആരോഗ്യവും ഉളളവരായി തുടരാൻ ഇവരുടെ സായാഹ്ന കൂട്ടായ്മയും ഇത്തരം പരിപാടികളും കാരണമാകുന്നുണ്ടെന്ന് കോളജ് പ്രിൻസിപ്പൽ ഡോ സി. ബ്ലെസ്സി പറഞ്ഞു

തിരുവാതിരക്കളി പരിശീലിപ്പിച്ച വിനീത സുധ, കലാദേവദാസ്, അനിത മനോഹരൻ, ശൈലജ സുനിൽ, ലില്ലി തോമസ്, ഷൈനി വർഗീസ്, ബീന വർഗീസ്, റോസിലി പോൾ തട്ടിൽ, അൽഫോൻസാ ജോസ് തട്ടിൽ, ലീന ബെന്നി, ജാൻസി മൈക്കിൾ, ലൈസ ജോയ്, ദയ ഓമനൻ എന്നിവർ പരിപാടികളിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page