ഇരിങ്ങാലക്കുട : സി.പി.ഐ തൃശൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവത്തിന്റെ മൂന്നാം ദിനമായ ജൂലൈ ഏഴിന് തിങ്കളാഴ്ച ഇന്നസെൻ്റ് – പി ജയചന്ദ്രൻ സ്മരണ സംഘടിപ്പിക്കുന്നു. വൈകീട്ട് നാലിന് നഗരസഭ ടൗൺ ഹാൾ അങ്കണത്തിൽ നടക്കുന്ന പരിപാടി, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി വി എസ് സുനിൽകുമാർ അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ആദരം നിർവഹിക്കും.
കമൽ, ഇന്ദ്രൻസ്, റഫീക് അഹമ്മദ്, ബി കെ ഹരിനാരായണൻ, പി ജി പ്രേംലാൽ തുടങ്ങിയവർ പങ്കെടുക്കും. പി മണി സ്വാഗതവും അഡ്വ. പി ജെ ജോബി നന്ദിയും പറയും. ഇതോടൊപ്പം രാജേന്ദ്ര വർമ്മ സംവിധാനം ചെയ്ത ജയചന്ദ്രനെക്കുറിച്ചുള്ള ഡോകുമെന്ററിയും പ്രദർശിപ്പിക്കും.
തുടർന്ന് ജയരാജ് വാര്യർ നയിക്കുന്ന ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’ – പി ജയചന്ദ്രൻ സംഗീത സന്ധ്യയിൽ എടപ്പാൾ വിശ്വനാഥ്, മനോജ് കുമാർ, റീന മുരളി, ഇന്ദുലേഖ വാര്യർ, നന്ദു കൃഷ്ണ തുടങ്ങിയവർ പാട്ടുകൾ ആലപിക്കും.
ജുലൈ 10, 11, 12, 13 തിയതികളിലാണ് സി പി ഐ 25-ാം പാർട്ടി കോൺഗ്രസിനും സംസ്ഥാന സമ്മേളനത്തിനും മുന്നോടിയായുള്ള തൃശൂർ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുടയിൽ വച്ച് ഇതാദ്യമായി നടക്കുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive