ഒന്നാം ക്ലാസ്സ് മുതൽ തന്നെ ഹിന്ദി പഠനം ആരംഭിക്കുക – ഹിന്ദി അദ്ധ്യാപക മഞ്ച് തൃശ്ശൂർ ജില്ലാ സമ്മേളനം

ഇരിങ്ങാലക്കുട : ഹിന്ദി അദ്ധ്യാപക മഞ്ച് തൃശ്ശൂർ ജില്ലാ സമ്മേളനം തൃശ്ശൂർ വിവേകോദയം ഗേൾസ് ഹൈസ്കൂൾ ഹാളിൽ ചേർന്നു. ഹിന്ദി അദ്ധ്യാപക മഞ്ച് സംസ്ഥാന ആക്ടിങ് സെക്രട്ടറി ഷൈനി കെ.ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ റീനി റാഫേൽ കെ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയും തൃശൂർ ജില്ലയുടെ സംസ്ഥാന പ്രതിനിധിയുമായ ദിനേശ് കുമാർ മുഖ്യ സന്ദേശം പകർന്നുകൊണ്ട് ജില്ലയിലെ എല്ലാ ഹിന്ദി അദ്ധ്യാപകരും ഒരു കുടക്കീഴിൽ അണിനിരക്കേണ്ട സമയം അതിക്രമിച്ചിരുക്കുന്നു എന്നും അടുത്ത സമ്മേളനത്തിനു ജില്ലയിലെ മുഴുവൻ യു. പി., എച്ച് എസ്, എച്ച് എസ് എസ് അദ്ധ്യാപകരെയും അണിനിരത്താനുതകുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം ഇന്നു മുതൽ തന്നെ ആരംഭിക്കുന്നതിന് അണികൾക്ക് പ്രചോദനം നല്കി സംസാരിച്ചു.


സെക്രട്ടറി ഡോ. ബിന്ദു യോഗത്തിന് സ്വാഗതം പറഞ്ഞു. സംസ്ഥാന സദാബഹാർ ചെയർമാൻ ശ്രീകുമാർ ജില്ലാ സമ്മേളനത്തിന് ആശംസകൾ നേർന്നതോടൊപ്പം ഹിന്ദി കലോത്സവം നടത്തുന്നതിനുള്ള പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയുമുണ്ടായി. സദാ ബഹാർ പ്രതിനിധി ശ്രീ ഉണ്ണികൃഷ്ണൻ , ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അൽബുഷ്റ അബു എന്നിവർ ഹിന്ദി ഭാഷയുടെ വർദ്ധിച്ചു വരുന്ന പ്രാധാന്യത്തേയും എന്നാൽ ഹിന്ദി അദ്ധ്യപകർ നേരിടേണ്ടി വരുന്ന വെല്ലുവിളികളേയും ചൂണ്ടിക്കാണിച്ച് സംസാരിച്ചു.


തുടന്നു നടന്ന ചർച്ചയിൽ ഒന്നാം ക്ലാസ്സ് മുതൽ തന്നെ ഹിന്ദി പഠനം ആരംഭിക്കണമെന്ന് യോഗം ഐകകണ്ഠേന തീരുമാനമെടുത്തു. ഉപരി കമ്മറ്റിയംഗം ലൈല റിപ്പോർട്ടിങ്ങും ട്രഷറർ റീനി റാഫേൽ കെ വാർഷിക വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. ചടങ്ങിൽ ഈ അദ്ധ്യയന വർഷം റിട്ടയർ ചെയ്യുന്ന അദ്ധ്യാപകർക്ക് സ്നേഹാദരം അർപ്പിച്ചു.

വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കും ഉപഹാരം നൽകി. അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡൻ്റ് ഡോ. അഫ്സ അബ്ദുൽ, സെക്രട്ടറി അൽബുഷ്റ അബു , ട്രഷറർ ഡോ. ബിന്ദു എ ബി എന്നിവരടങ്ങുന്ന 21 അംഗ പാനൽ ആണ് തെരഞ്ഞെടുക്കപ്പെട്ടത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page