നേതൃത്വത്തിന്റെ വാക്കിന് പുല്ലുവില, ഇരിങ്ങാലക്കുടയിലും സതീശനെ അനുകൂലിച്ച് കോൺഗ്രസ് പ്രവർത്തകർ തെരുവിൽ

ഇരിങ്ങാലക്കുട : വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിലും കോൺഗ്രസ് പ്രവർത്തകർ തെരുവിൽ. കെ.പി.സി.സി.യുടെ കർശന വിലക്കുകളെപ്പോലും അവഗണിച്ചുകൊണ്ടാണ് വി ഡി സതീശന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഇരിങ്ങാലക്കുടയിലും കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം. സംഘടിപ്പിച്ചത്. ‘പടനയിച്ചവൻ തന്നെ നാട് നയിക്കട്ടെ’ എന്നതായിരുന്നു പ്രകടനത്തിലെ പ്രധാന മുദ്രാവാക്യം.


കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് സിദ്ധാർത്ഥൻ, നിയോജകമണ്ഡലം ഭാരവാഹികളായ എബിൻ ജോൺ, വിനു ആന്റണി, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമാരായ ജോമോൻ മണാത്ത്, ഷാൽബിൻ പെരേര, ശരത്ത് ദാസ്, കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് ഫെസ്റ്റിൻ ഔസഫ്, വാർഡ് മെമ്പർമാരായ ഡാശോബ് ടി ഡി, അജീഷ് കുഞ്ഞൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രകടനം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page