ഇരിങ്ങാലക്കുട : 9.5 കോടി രൂപ ചെലവിൽ ക്രൈസ്റ്റ് കോളേജിൽ വരുന്ന സിന്തറ്റിക് ട്രാക്കിൻ്റെ നിർമ്മാണ ഉദ്ഘാടനം ബഹു. കായികമന്ത്രി വി അബ്ദുറഹ്മാൻ നിർവ്വഹിക്കും. ഫെബ്രുവരി 10ന് രാവിലെ പത്തു മണിക്ക് നടക്കുന്ന നിർമ്മാണോദ്ഘാടന ചടങ്ങിൽ മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിക്കും.
മണ്ഡലത്തിൻ്റെ സമഗ്ര കായികവികസനത്തിനായി എം എൽ എ എന്ന നിലയിൽ സംസ്ഥാന കായികവകുപ്പിനു നൽകിയ ശുപാർശ പരിഗണിച്ച് ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്രൈസ്റ്റ് കോളേജിൽ സിന്തറ്റിക് ട്രാക് നിർമ്മാണത്തിന് തുടക്കമാകുന്നത് എന്ന് മന്ത്രി ആർ ബിന്ദു വാർത്ത സമരണത്തിൽ അറിയിച്ചു.
കേരളത്തിൽ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ഏറ്റവും കൂടുതൽ അക്കാദമികൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ക്രൈസ്റ്റ് കോളേജ്. കായികവകുപ്പിനു കീഴിലെ സ്പോർട്സ് കേരള ഫൗണ്ടേഷനാണ് നിർമ്മാണ ചുമതല. ഒരു വർഷത്തിനകം സിന്തറ്റിക് ട്രാക്കിൻ്റെ നിർമ്മാണം പൂർത്തിയാക്കും.
തൃശൂരിലെ മൂന്നാമത്തെ സിന്തറ്റിക് ട്രാക്കാകും ക്രൈസ്റ്റ് കോളേജിൽ പൂർത്തിയാകുന്നത്. 2016-ൽ കേരളത്തിലെ കായിക സ്വപ്നങ്ങൾക്ക് ഒപ്പമുണ്ടായിരുന്നത് വെറും 2 സിന്തറ്റിക് ട്രാക്ക് മാത്രമായിരുന്നു. അവിടെ നിന്നും 2026 ല്‍ 24 സിന്തറ്റിക് ട്രാക്കുള്ള സംസ്ഥാനമായി കേരളം വളർന്നു കഴിഞ്ഞു. ഒമ്പതര വര്‍ഷത്തിനിടെ 22 പുതിയ സിന്തറ്റിക് ട്രാക്കാണ് സംസ്ഥാന സർക്കാർ നിർമിച്ചത്. എല്ലാ ജില്ലയിലും സിന്തറ്റിക് ട്രാക്കുള്ള സംസ്ഥാനമാണ് ഇന്ന് കേരളം. Synthetic track in Irinjalakuda, construction to be inaugurated at Christ College on February 10th
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

