ഇരിങ്ങാലക്കുട : ടി വേണുഗോപാൽ (വേണുമാഷ്) രചിച്ച്, അരങ്ങിലവതരിപ്പിച്ചുവരുന്ന നാല്പത് ആട്ടകഥകളുടെ സമാഹാരം ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സഹകരണത്തോടെ പുറത്തിറങ്ങി. ചെറുതുരുത്തി കേരള കലാമണ്ഡലം നിള കാമ്പസിൽ ആശ സുരേഷിന്റെ സോപാനസംഗീതാലാപനത്തോടെ ക്ളബ്ബ് പ്രസിഡണ്ട് അനിയൻ മംഗലശ്ശേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മുൻ കലാമണ്ഡലം പ്രിൻസിപ്പാൾ ആചാര്യൻ എംപിഎസ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കഥകളി ആസ്വാദകൻ വൈക്കാക്കര നാരായണൻ വീഡിയോഗ്രാഫർ ചിത്രജന് പുസ്തകം നല്കിയാണ് പ്രകാശനമുണ്ടായത്.
ചാലക്കുടി കഥകളി ക്ലബ്ബ് സാരഥി എം മുരളീധരൻ ആമുഖപ്രഭാഷണം നടത്തി. വി എൻ കൃഷ്ണൻകുട്ടി, കലാമണ്ഡലം ശിവദാസ്, തൃപ്പയ്യ പീതാംബരൻ, കലാമണ്ഡലം ശ്രീനാഥ് എന്നിവർ ആശംസകൾ നേർന്നു. ക്ളബ്ബ് സെക്രട്ടറി രമേശൻ നമ്പീശൻ സ്വാഗതവും ടി എൻ കൃഷ്ണദാസ് നന്ദിയും പറഞ്ഞു.
തുടർന്ന് വേണുമാഷ് എഴുതി ചിട്ടപ്പെടുത്തി അവതരിപ്പിച്ച ഗരുഡഗർവ്വഭംഗം കഥകളിയിൽ കലാനിലയം മനോജ് (ശ്രീകൃഷ്ണൻ), കലാമണ്ഡലം സൂരജ് (രുഗ്മിണി), പ്രദീപ് രാജ (സത്യഭാമ), ആർ എൽ വി പ്രമോദ് (ഗരുഡൻ), ഫാക്ട് ബിജു ഭാസ്കർ (ഹനൂമാൻ), കലാമണ്ഡലം സുധീഷ്കുമാർ, കലാമണ്ഡലം ശ്രീനാഥ്, കലാമണ്ഡലം കാർത്തിക് (സംഗീതം) കലാമണ്ഡലം ശിവദാസ്, കലാനിലയം രതീഷ്, കലാനിലയം ദീപക് (ചെണ്ട), കലാനിലയം ഉണ്ണിക്കൃഷ്ണൻ, കലാനിലയം ശ്രീജിത് (മദ്ദളം), കലാനിലയം പ്രശാന്ത് (ചുട്ടി), ഊരകം നാരായണൻ നായർ, രാമചന്ദ്രൻ ചെറുതുരുത്തി നാരായണൻകുട്ടി (അണിയറ) എന്നീ കലാകാരന്മാർ പങ്കെടുത്തു. ഇരിങ്ങാലക്കുട രംഗഭൂഷയുടേതായിരുന്നു ചമയം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com