ഇരിങ്ങാലക്കുട : ഡോക്ടർ കെ എൻ പിഷാരടി സ്‌മാരക കഥകളി ക്ലബ്ബ്, ഇരിങ്ങാലക്കുടയിലെ അംഗവും അഭ്യുദയകാംക്ഷിയുമായ ടി വേണുഗോപാൽ (വേണു മാഷ്) രചിച്ച ആട്ടക്കഥകളുടെ സമാഹാരം ‘കളിവട്ടവും നാല്‌പത് ആട്ടക്കഥകളും’ പുസ്തകരൂപത്തിൽ ഒക്ടോബർ 24, വ്യാഴാഴ്ച വൈകീട്ട് 4ന് ചെറുതുരുത്തി കലാമണ്ഡലം നിളാ കാമ്പസ്സിൽ പ്രകാശിതമാവുന്നു.
കേരള കലാമണ്ഡലം രജിസ്ട്രാർ ഡോ. പി രാജേഷ്‌കുമാർ ഉദ്ഘാടനം നിർവഹിക്കും. ഡോക്ടർ കെ എൻ പിഷാരടി സ്‌മാരക കഥകളി ക്ലബ്ബ് പ്രസിഡന്റ് അനിയൻ മംഗലശ്ശേരി ചടങ്ങിൽ അധ്യക്ഷത വഹിക്കും, കഥകളി ക്ലബ്ബിൻ്റെ മുൻ ഭരണസമിതി അംഗം വൈക്കാക്കര നാരായണൻ പുസ്‌തകപ്രകാശനം നിർവഹിക്കും
വിജയൻ പദ്‌മനാഭൻ (കളിയരങ്ങ്, വടക്കൻ പറവൂർ), എം മുരളീധരൻ (ചാലക്കുടി നമ്പീശൻ സ്‌മാരക കഥകളി ക്ലബ്ബ് ), കലാമണ്ഡലം ശിവദാസ് (പ്രിൻസിപ്പാൾ, ഉണ്ണായി വാരിയർ സ്‌മാരക കലാനിലയം), കലാമണ്ഡലം ശ്രീനാഥ്, രമേശൻ നമ്പീശൻ, ടി എൻ കൃഷ്‌ണദാസ്, പ്രദീപ് നമ്പീശൻ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. ചടങ്ങിന് ശേഷം ഗരുഡഗർവ്വഭംഗം കഥകളിയുമുണ്ടാകും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com