തകഴിയെ സ്മരിക്കുമ്പോൾ

സ്മരണ : മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനായിരുന്ന തകഴി എന്ന തകഴി ശിവശങ്കരപ്പിള്ള ഓർമ്മയായിട്ട് ഇന്നേക്ക് ഇരുപത്തിഏഴ് വർഷം തികയുകയാണ്. കുട്ടനാടിൻ്റെ ഇതിഹാസകാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന തകഴി നോവൽ, ചെറുകഥ, ആത്മകഥ, സഞ്ചാര സാഹിത്യം എന്നീ ശാഖകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിത്വമാണ്.

ജീവൽ സാഹിത്യപ്രസ്ഥാനത്തിൻ്റെ പ്രചാരകരിൽ ഒരാളായിരുന്ന ഇദ്ദേഹം 1912 ഏപ്രിൽ മാസത്തിൽ ആലപ്പുഴയിലെ തകഴിയിൽ ജനിച്ചു. 39 നോവലുകളും 600 ൽ അധികം ചെറുകഥകളും തകഴി രചിച്ചിട്ടുണ്ട്. അടിസ്ഥാന വർഗ്ഗത്തിൻ്റെ ജീവിതത്തെ സാഹിത്യ വിഷയമാക്കിയ ഇദ്ദേഹത്തിൻ്റെ പ്രധാന രചനകൾ; തോട്ടിയുടെ മകൻ , ചെമ്മീൻ,രണ്ടിടങ്ങഴി, കയർ, ഏണിപ്പടികൾ, അനുഭവങ്ങൾ പാളിച്ചകൾ, വെള്ളപ്പൊക്കത്തിൽ എന്നിവയാണ്.

ജി. ശങ്കരക്കുപ്പ്, S.k. പൊറ്റേക്കാട് എന്നിവർക്ക് ശേഷം തകഴിക്കാണ് മലയാളത്തിൽ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത്. കേന്ദ്ര _ കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾക്ക് തകഴി അഹനായിട്ടുണ്ട്.

മലയാള ഭാഷയ്ക്കും സാഹിത്യത്തിന് വിലപ്പെട്ടെ സംഭാവനകൾ നൽകിയ തകഴിയെ ചരമവാർഷിക വേളയിൽ സാംസ്കാരിക ലോകം അനുസ്‌മരിക്കുകയാണ്. തകഴി എന്ന പ്രതിഭാശാലിയായ സാഹിത്യകാരൻ്റെ ശാശ്വത സ്മരണയ്ക്കുമുമ്പിൽ കലാസദനം_സർഗ്ഗ സംഗമം പ്രവർത്തകരും സവിനയം ആദരാഞ്ജലികൾ അർപ്പിക്കുന്നു.

കലാസദനം_സർഗ്ഗ സംഗമം കമ്മിറ്റി, കാട്ടൂർ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page