കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ നടത്തിവരുന്ന സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിൽ ചലകുവലയം എന്ന ഭാഗത്തിന്റെ അവതരണവും സുഭദ്രാനുരാഗവും അരങ്ങേറി

ഇരിങ്ങാലക്കുട : ശ്രീ. കൂടൽമാണിക്യം ദേവസ്വത്തിന്റെ സഹായസഹകരണത്തോടെ ഇരിങ്ങാലക്കുട കൂടിയാട്ട ആസ്വാദകസംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്രം കൂത്തമ്പലത്തിൽ വച്ച് സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിൽ അർജ്ജുനും സുഭദ്രയും കണ്ടുമുട്ടുന്ന രംഗം അരങ്ങേറി.

ആകാശമാർഗ്ഗത്തിൽ ബലാൽക്കാരേണ രാക്ഷസൻ തട്ടിക്കൊണ്ടുപോകുന്ന പെൺകുട്ടിയെ രക്ഷിച്ച് അർജ്ജുനൻ സുഭദ്രയോട് തനിയ്ക്കു തോന്നിയ പ്രണയം ഈ കന്യാരത്നത്തോട് തോന്നുന്നു എന്ന് വിചാരിയ്ക്കുന്നു. ഇതേ സമയം സുഭദ്രയ്ക്കും ഇതേ മനോഭാവം തിരിച്ചും തോന്നുന്നു. ഗരുഡൻ സുഭദ്രയെ അവിടെനിന്ന് തിരിച്ചുകൊണ്ടു പോകുന്നു. ഈ വിഷയങ്ങളൊന്നും മനസ്സിലാകാത്ത കൗണ്ഡിന്യൻ നന്നായി പരിഭ്രമിയ്ക്കുന്നു.

അദൃശ്യയായ കന്യകയുടെ സൗന്ദര്യാദി സവിശേഷതകൾ വർണ്ണിയ്ക്കുവാൻ വിദൂഷകൻ അർജ്ജുനനോട് അപേക്ഷിയ്ക്കുന്നു. അർജ്ജുനൻ താല്പര്യത്തോടെ മറുപടി പറയുവാൻ തുനിയുന്നു. ഇവിടെ ഇന്നത്തെ കഥ അവസാനിപ്പിയ്ക്കുന്നു.

ക്ഷേത്രം പാരമ്പര്യ അവകാശികളായ അമ്മന്നൂർ മഠം രജനീഷ് ചാക്യാർ കൗണ്ഡിന്യനായും, മാധവ് ചാക്യാർ അർജ്ജുനനായും രംഗത്ത് വന്നു. ഇവരെ കൂടാതെ സുഭദ്രയായി അപർണ്ണ നങ്ങ്യാർ, പി.കെ. ഹരീഷ് നമ്പ്യാർ, നേപത്ഥ്യ ജിനേഷ് നമ്പ്യാർ, ഇന്ദിര നങ്ങ്യാർ, രാധ നങ്ങ്യാർ, ദേവി നങ്ങ്യാർ, അജയൻ മാരാർ യഥാക്രമം മിഴാവിലും, താളം, ഇടയ്ക്കയിലും പങ്കുകൊണ്ടു. വെള്ളിയാഴ്ച കൂടിയാട്ടം അവതരണം സമാപനദിവസവുമാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page