ഇരിങ്ങാലക്കുട : തൃപ്രയാര്‍ റൂട്ടിലെ ബസ്സ് സമരം മാറ്റിവെച്ചു. ബസ്സുടമകള്‍ ജില്ലാ കളക്ടറെ കണ്ട് വിവരങ്ങള്‍ ബോധിപ്പിച്ചതിന്‍റെ അടിസ്ഥാനത്തില്‍ റണ്ണിങ്ങ് ടൈം വിഷയത്തില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ ആര്‍.ടി.ഒ.യെ ചുമതലപ്പെടുത്തി. തീരുമാനം പുനപരിശോധിച്ച് ഉടന്‍ നടപടിയെടുക്കാമെന്ന് ആര്‍.ടി.ഒ. ബസ്സുടമകളെ അറിയിച്ചു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ ജീവനക്കാരുമായി ബസ്സുടമകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ബസ്സുടമ പ്രതിനിധികളായ കെ. .നന്ദകുമാര്‍, എം.കെ. ശിവന്‍, സജീഷ് കൃഷ്ണദാസ്, കെ.ആര്‍. മുരളീധരന്‍, റോണ്‍സന്‍, ശ്യാം ബി. മേനോന്‍, ജോര്‍ജ്ജ് ചെറിയാന്‍, ജീവനക്കാരുടെ പ്രതിനിധികളായ എ.ജി. ജിഷോ, എം.കെ. ഉണ്ണികൃഷ്ണന്‍, സി.ജി. വിപിന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews