ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ഗാന്ഡീവയുടെ ക്രൈം ട്രാക്കിംഗ് സംവിധാനവുമായി തൃശ്ശൂർ റൂറൽ പോലീസ്

ഇരിങ്ങാലക്കുട : ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്കായി വികസിപ്പിച്ചെടുത്ത ഇന്റലിജൻസ് പ്ലാറ്റഫോം ഗാന്ഡീവ ഇനി തൃശൂർ റൂറൽ പോലീസിന്റെ ഉപയോഗത്തിനും. NATGRID, ഇമിഗ്രേഷൻ, സാമ്പത്തിക രേഖകൾ എന്നിവയുൾപ്പെടെ 20-ലധികം സ്രോതസ്സുകളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തുകൊണ്ട്, സാധ്യതയുള്ള ഭീഷണികൾ ട്രാക്ക് ചെയ്യുന്നതിനും പൊതു സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്കായി വികസിപ്പിച്ചെടുത്ത ഒരു നിർണായക AI-പവർ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമാണ് ഗാന്ഡീവ.

ബാങ്ക് അക്കൗണ്ടുകൾ, സോഷ്യൽ മീഡിയ, യാത്രാ രേഖകൾ എന്നിവയിൽ നിന്നുള്ള ഡാറ്റ സംയോജിപ്പിച്ച് തീവ്രവാദ വിരുദ്ധ പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന ഒരു സംവിധാനമായി ഇത് പ്രവർത്തിക്കുന്നു. ഇന്ത്യയിലെ വിവിധ ഇൻ്റലിജൻസ്, നിയമപ്രവർത്തന ഏജൻസികൾക്ക് അന്വേഷണ ആവശ്യങ്ങൾക്കായി വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള വിവരങ്ങൾ ഏകീകരിച്ച് ലഭ്യമാക്കുകയാണ് ഈ പോർട്ടലിൻ്റെ ലക്ഷ്യം.

തൃശൂർ റൂറൽ ജില്ലയിലെ അന്വേഷണ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി Gandiva Portal ഉപയോഗം എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും (SHO) അതുവഴി എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും പരിചയപ്പെടുത്തിയാതായി തൃശൂർ റൂറൽ എസ് പി ബി. കൃഷ്ണകുമാർ IPS ഇരിങ്ങാലക്കുടയിലെ പോലീസ് ആസ്ഥാനത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വ്യക്തിഗത വിവരങ്ങളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിന് എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും പാലിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം ഉറപ്പ് നൽകി .

ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ, ദേശീയ സുരക്ഷ, സാമ്പത്തിക കുറ്റകൃത്യങ്ങൾ, നികുതി വെട്ടിപ്പ്, പണം വെളുപ്പിക്കൽ, സൈബർ കുറ്റകൃത്യങ്ങൾ, 7 വർഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യങ്ങൾ എന്നിവയുടെ അന്വേഷണങ്ങൾക്കായി ഗാണ്ഡീവ പോർട്ടൽ ഉപയോഗിക്കുന്നു.

കോൺഫറൻസുകളിലൂടെയും ബോധവത്കരണ ക്ലാസുകളിലൂടെയും ഈ പോർട്ടലിന്റെറെ പ്രായോഗിക ഉപയോഗം ഊന്നിപ്പറയുകയും ചെയ്തു. খাយ ៣ NHAI, MORTH, MEA, CBDT, CBIC, BỒI തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് Gandiva Portal ഫലപ്രദമായി ഉപയോഗിച്ചു.

2025 മെയ് 23-ന് പുതുക്കാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത NDPS കേസ് സംബന്ധിച്ച അന്തർ സംസ്ഥാന ലഹരി വേട്ടയിൽ Gandiva Portal നിർണായക പങ്കുവഹിച്ചു. പ്രതികൾ ഒഡീഷയിൽ നിന്നാണ് ലഹരി കടത്തിയതെന്ന മൊഴി പരിശോധിക്കുന്നതിനായി ബാങ്ക് വിവരങ്ങൾ, FASTag ടോൾ ഡാറ്റ, വാഹന രജിസ്ട്രേഷൻ, മൊബൈൽ നമ്പർ വിവരങ്ങൾ എന്നിവ ശേഖരിച്ച് ഡിജിറ്റൽ പരിശോധന നടത്തി.

ഇതിലൂടെ വാഹനം കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങൾ മാത്രം കടന്നതായി വ്യക്തമായി സ്ഥിരീകരിക്കുകയും, നാലു പ്രതികളെയും കസ്റ്റഡിയിൽ എടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page