സ്കൂളുകളിൽ തുമ്പൂർ മുഴി മോഡൽ മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിച്ച് വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത്

കോണത്തുകുന്ന് : വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഗവ യു.പി സ്ക്കൂൾ, കോണത്തുകുന്ന് , ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ കരൂപടന്ന എന്നിവടങ്ങളിൽ സ്ഥാപിച്ച തുമ്പൂർ മുഴി മോഡൽ മാലിന്യ സംസ്കരണ പദ്ധതി പ്ലാൻ്റിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിഷ ഷാജി നിർവഹിച്ചു. പഞ്ചായത്ത് വൈസ്. പ്രസിഡന്റ് ഫസ്ന റിജാസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

സ്ക്കൂൾ ഹെഡ്മിസ്ട്രസ് സ്വാഗതവും, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി ഷീല സജീവൻ , മെമ്പർമാരായ കൃഷണകുമാർ, സദക്കത്തുള്ള എന്നിവർ ആശംസയും, വി.ഇ ഒ ബിനുട്ടി ചടങ്ങിൽ നന്ദിയും അറിയിച്ചു.

പഞ്ചായത്ത് മെമ്പർമാർ, സെക്രട്ടറി റിഷി കെ , പഞ്ചായത്ത് ജീവനക്കാർ, സ്ക്കൂൾ ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ , ഹരിത കർമ്മ സേനാംഗങ്ങൾ , സെൻ്റ് ജോസഫ് കോളേജ്, കരൂപടന്ന സ്ക്കൂൾ എന്നിവടങ്ങളിലെ എൻ എസ് എസ് വിഭാഗം വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

കേരളത്തിൽ പ്രചാരമാർജ്ജിച്ചുകൊണ്ടിരിക്കുന്ന ഒരു കമ്പോസ്റ്റിങ്ങ് രീതിയാണ് തുമ്പൂർമുഴി മാലിന്യസംസ്കരണ മാതൃക. വായുനിർഗമനത്തിന്റെയും ചാണകത്തിലെ സൂക്ഷമജീവികളുടേയും സഹായത്തോടെ മൃഗങ്ങളുടെ മൃതശരീരം വരെ ദ്രവിപ്പിച്ച് വളമാക്കാനുതകുന്ന കമ്പോസ്റ്റിങ്ങ് രീതിയാണ് തുമ്പൂർമുഴി. ഹരിത വാതകങ്ങൾ ഏറ്റവും കുറവ് ബഹിർഗമിപ്പിക്കുന്നു. ഉയരുന്ന താപനില രോഗകാരികളായ സൂക്ഷ്മ ജീവികളെയും പരാദങ്ങളേയും നശിപ്പിക്കുന്നു.

പരിസ്ഥിതി സൗഹൃദപരം, ദുർഗന്ധരഹിതം, ജൈവാവശിഷ്ടം വിലയേറിയ വളമാക്കുന്നു, കുറഞ്ഞ സ്ഥലവിനിയോഗം, ചെലവു കുറഞ്ഞ മാർഗ്ഗം, രോഗകീടങ്ങൾ നിലനിൽക്കുന്നില്ല, ഈച്ച ശല്ല്യം ഉണ്ടാവുന്നില്ല, ഊറൽ ഉണ്ടാവാത്തതിനാൽ ദുർഗന്ധം ഉണ്ടാവുന്നില്ല, ഉയർന്ന താപനില ഏതാണ്ടു ഒരാഴ്ചക്കാലം നിലനിൽക്കുന്നു, മാലിന്യങ്ങൾ ദ്രവിക്കുന്നു, ഉയർന്ന താപനിലയിൽ രോഗാണുക്കൾ നശിക്കുന്നു, പരാദങ്ങളുടെ വളർച്ച തീർത്തും ഉണ്ടാവുന്നില്ല, മീഥൈനും കാർബൺ ഡൈ ഓക്സൈഡും പുറം തള്ളുന്നതിന്റെ അളവ് കുറക്കുന്നു എന്നിവയാണ് തുമ്പൂർമൊഴി മാതൃകയുടെ സവിശേഷതകൾ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page