ഇരിങ്ങാലക്കുട : പ്രതിപക്ഷ നേതാവിനും കെ.പി.സി.സി പ്രസിഡണ്ടിനുമെതിരെ കള്ള കേസെടുത്ത നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആൽത്തറക്കൽ അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. മുൻ കേരളാ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ എം പി ജാക്‌സൺ അധ്യക്ഷത വഹിച്ചു.
ഡി.സി.സി സെക്രട്ടിമാരായ കെ.കെ ശോഭനൻ, സോണിയ ഗിരി, ആന്റോ പെരുമ്പിള്ളി, സതീഷ് വിമലൻ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടുമാരായ ടി.വി ചാർളി, ഷാറ്റോ കുര്യൻ, യു.ഡി എഫ് നേതാക്കളായ റോക്കി ആളൂക്കാരൻ (കേരളാ കോൺഗ്രസ്സ് ), സാം (കേരളാ കോൺഗ്രസ്സ് ജേക്കബ്), പ്രദീപ് കുഞ്ഞിലക്കാട്ടിൽ (ഫോർവേഡ് ബ്ലോക്ക്), മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ, ബാബു തോമസ്, എ.എ ഹൈദ്രോസ്, തോമസ് തൊകലത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com