കാഞ്ചനയുടെ കണ്ണീരിന് സുരഷ് ഗോപിയുടെ സാന്ത്വനം – വഞ്ചിയും വലയും സുരേഷ് ഗോപി നൽകും

കാറളം : അമ്പതു വർഷത്തിലധികമായി തൻ്റെ വഞ്ചിയിൽ സ്വന്തമായി മത്സ്യം പിടിച്ച് തലച്ചുമടായി വിറ്റ് ഉപജീവനം നടത്തിയിരുന്ന 67 വയസ്സുകാരി കാഞ്ചനയെ കാറളം പഞ്ചായത്ത് അധികൃതർ വഞ്ചിയും വലയും നൽകാതെ അവഗണിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ എം പി സുരഷ് ഗോപിയുടെ സാന്ത്വനം.

ഗ്രാമസഭയിൽ ഒന്നാം വാർഡിൽ താമസിക്കുന്ന പാരമ്പര്യ മത്സ്യതൊഴിലാളിയും വിധവയുമായ ചെമ്മാപ്പിള്ളി വീട്ടിൽ കാഞ്ചന ശിവരാമൻ വഞ്ചിക്കും വലക്കും അർഹത നേടുകയും, അവസാന സമയം ഇവരെ ഒഴിവാക്കുകയുമായിരുന്നു എന്നാണ് പരാതി. ഇക്കാര്യം ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

നിജസ്ഥിതിയും കാഞ്ചനയുടെ വിഷമവും മനസിലാക്കിയ സുരേഷ് ഗോപി കാഞ്ചനക്ക് വഞ്ചിയും വലയും നൽകാമെന്ന് അറിയിക്കുകയും ചെയ്തു. കേന്ദ്രമന്ത്രിയുടെ നിർദ്ദേശാനുസരണം ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, നേതാക്കളായ മണ്ഡലം വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കോവിൽപറമ്പിൽ, പഞ്ചായത്ത് പ്രസിഡണ്ട് പ്രിയ അനിൽ, മണ്ഡലം വൈസ് പ്രസിഡണ്ടും വാർഡ് മെംബറുമായ അജയൻ തറയിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി സുഭാഷ് പുല്ലത്തറ, മഹിളാ മോർച്ച പ്രസിഡണ്ട് സുവിത സുബീഷ്, ജില്ലാ കമ്മറ്റിയംഗം ഭരതൻ കുന്നത്ത്, വാർഡ് കൺവീനർ ബിജു പൊന്നാരി തുടങ്ങി സഹപ്രവർത്തകരും വീട്ടിലെത്തി ഈ വിവരം നേരിട്ട് കാഞ്ചനയെ അറിയിച്ചു. സുരേഷ് ഗോപിക്ക് കാഞ്ചന നന്ദി അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page