ഇരിങ്ങാലക്കുട : ബി.എം ആന്റ് ബി.സി നിലവാരത്തിൽ നവീകരിച്ച വല്ലക്കുന്ന് – മുരിയാട് – നെല്ലായി റോഡ് ഓഗസ്റ്റ് 2 വൈകിട്ട് നാലുമണിക്ക് നാടിന് സമർപ്പിക്കുന്നു. 10.76 കോടി രൂപ ചെലവഴിച്ചാണ് ഇരിങ്ങാലക്കുടയിൽ നിന്നുള്ളവർക്ക് ദേശീയ പാതയിലേക്കും ദേശീയ പാതയിൽ നിന്നും ഇരിങ്ങാലക്കുടയുടെ തെക്കുകിഴക്കൻ മേഖലയിലേക്കെത്തുന്നവർക്കും ഏറെ ഉപകാരപ്രദമാകുന്ന റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
മുരിയാട് പഞ്ചായത്ത് പരിസരത്ത് നടക്കുന്ന സമർപ്പണ ചടങ്ങ് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു ചടങ്ങിൽ അധ്യക്ഷത വഹിക്കും. പെട്രോളിയം ടൂറിസം കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥി ആയിരിക്കും. പുതുക്കാട് നിയോജകമണ്ഡലം എംഎൽഎ കെ കെ രാമചന്ദ്രൻ മാസ്റ്റർ വിശിഷ്ടാതിഥി ആയിരിക്കും.
ദേശീയപാതയുമായി ബന്ധിപ്പിക്കുകയും ആളൂർ, പറപ്പൂക്കര, മുരിയാട് എന്നീ ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന 9.300 കി.മീ റോഡ് 10 കോടി 76 ലക്ഷം രൂപ ചെലവഴിച്ചാണ് ബിഎം ആന്റ് ബിസി റോഡ് ആക്കി മാറ്റുന്നത്. ഇരിങ്ങാലക്കുട നിയോജക മണ്ഡലം ബഡ്ജറ്റ് വര്‍ക്ക് 2022 – 23 ഉള്‍പ്പെടുത്തിയാണ് റോഡ് പുനരുദ്ധാരണം നടന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

