ഇരിങ്ങാലക്കുട : വർണ്ണക്കുട ’24 ൻ്റെ മുന്നോടിയായി 2024 ഡിസംബർ 22, 23 തിയതികളിലായി സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി കലാ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ചിത്ര രചന (LP, UP, HS, HSS, COLLEGEവിഭാഗങ്ങൾ)കഥ, കവിത, ഉപന്യാസ രചന (HS, HSS, COLLEGEവിഭാഗങ്ങൾ) ലളിതഗാനം, കാവ്യാലാപനം, മലയാളം പ്രസംഗം (UP, HS, HSS വിഭാഗങ്ങൾ)എന്നീ മത്സരങ്ങളിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്ന വിദ്യാർത്ഥികളുടെ പേരു വിവരങ്ങൾ പഠിക്കുന്ന സ്‌കൂൾ, കോളേജ് മുഖേനയോ വർണ്ണക്കുടയുടെ സ്വാഗതസംഘം ഓഫീസിലോ 20.12.2024 വെള്ളിയാഴ്‌ച വൈകീട്ട് 5 മണിക്ക് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഇരിഞ്ഞാലക്കുട നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അതോടൊപ്പം ഈ നിയോജകമണ്ഡലത്തിലെ താമസക്കാരും മറ്റു സ്ഥലങ്ങളിൽ പഠിക്കുന്നവരുമായ വിദ്യാർത്ഥികൾക്കും ഈ മത്സരങ്ങളിൽ പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9447244049, 9645671556, 9495693196
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com