വിജയദശമി ദിനത്തില്‍ ആദ്യക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ചുവടുവച്ച് കുരുന്നുകള്‍

ഇരിങ്ങാലക്കുട : വിജയദശമി ദിനത്തില്‍ ആദ്യക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ചുവടുവച്ച് കുരുന്നുകള്‍. ശ്രീ കൂടൽമാണിക്യം കൊട്ടിലായ്ക്കൽ സരസ്വതി മണ്ഡപത്തിൽ നടന്ന വിദ്യാരംഭച്ചടങ്ങുകള്‍ പ്രസിദ്ധ ഗണിത ശാസ്ത്രജ്ഞൻ ടി എൻ രാമചന്ദ്രൻ നിർവഹിച്ചു. കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങിൽ ടി എൻ രാമചന്ദ്രൻ, ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി എന്നിവർ ചേർന്ന് കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു.

അണിമംഗലം വല്ലഭൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ സരസ്വതീ പൂജ നടന്നു. പൂജക്ക്വച്ച പുസ്‌തകങ്ങളും മറ്റും തിരിച്ചെടുക്കുവാൻ രാവിലെ 8 മണി മുതൽ കൂടൽമാണിക്യം കൊട്ടിലായ്ക്കലിൽ സൗകര്യം നൽകിയിരുന്നു. കൂടൽമാണിക്യം ഭരണസമിതി അംഗങ്ങളായ അഡ്വ കെ ജി അജയകുമാർ , ബിന്ദു ദേവസ്വം ജീവനക്കാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

 

You cannot copy content of this page