കല്ലേറ്റുംകര : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ പുതിയതായി സ്റ്റോപ്പ് അനുവദിക്കപ്പെട്ട വിശാഖപട്ടണം കൊല്ലം പ്രതിവാര ട്രെയിനിന് ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
എല്ലാ വെള്ളിയാഴ്ചയും രാവിലെ 8.05 ന് കോട്ടയം വഴി കൊല്ലത്തേക്ക് പോകുന്ന ട്രെയിൻ അന്നു തന്നെ രാത്രി 11.55 ന് വിശാഖപട്ടണത്തിലേക്ക് പോകുന്നതിനായി ഇരിങ്ങാലക്കുടയിൽ എത്തുന്നു.
ബി.ജെ.പി. തൃശ്ശൂർ സൗത്ത് ജില്ലാ സെക്രട്ടറി വിപിൻ പാറമേക്കാട്ടിൽ, പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ഷാജു ജോസഫ്, സെക്രട്ടറി സുഭാഷ് പി.സി, ട്രഷറർ ജോഷ്വ ജോസ്, ബിജു പനംകൂടൻ , അതുൽ എ.വി, ഹരിപ്രസാദ്, ഡെയ്സൻ തുടങ്ങിയവർ പങ്കെടുത്തു. സ്റ്റേഷൻ മാനേജർ രാജേഷിൻ്റെ സാന്നിദ്ധ്യത്തിലാണ് സ്വീകരണം നൽകിയത്.
കേന്ദ്ര മന്ത്രി ശ്രീ. സുരേഷ് ഗോപിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഇരിങ്ങാലക്കുടയിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചത്.
The Visakhapatnam-Kollam weekly train, which was newly granted a stop at Irinjalakuda railway station, was welcomed by the Irinjalakuda Passengers Association
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


