VOSA സംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗം പൂർവ്വ വിദ്യാർത്ഥി സംഘടനയായ VOSA യുടെ 2024-25 വർഷത്തിലെ വിദ്യാർത്ഥി സംഗമം സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്‌കുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി അധ്യക്ഷത വഹിച്ചു. ബിഗ് ബോസ് സീസൺ സിക്സ് ഫെയിം അഭിഷേക് ജയദീപ് ചടങ്ങിലെ മുഖ്യ അതിഥിയായിരുന്നു.

സ്കൂൾ പി ടി എ പ്രസിഡന്റ്‌ അനിൽകുമാർ, എസ്.എം.സി. ചെയർമാൻ വി.വി റാൽഫി, ഒ.എസ്. എ. സെക്രട്ടറി മായാദേവി, പി.ടി. എ. വൈസ് പ്രസിഡന്റ്‌ സുനിത രമേശൻ, സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു പി ജോൺ, സ്കൂൾ ഹെഡ്മിസ്ട്രസ് സുഷ , വി.എച്ച്. എസ്. ഇ. പ്രിൻസിപ്പാൾ ധന്യ.കെ.ആർ , വി. എച്ച്. എസ്. ഇ. സീനിയർ അധ്യാപിക ഹേന. കെ. ആർ തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു .

VOSA സെക്രട്ടറി അനുപമ. കെ. എസ് , പ്രതിനിധി ഏയ്ഞ്ചൽ ഡോമിനി എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന് സ്കൂളിലെ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ റാംപ് വാക്ക് , നാടൻ പാട്ട്, ഡാൻസ് തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page