സംഗമസാഹിതി പുസ്തകപ്രകാശനം നടത്തി

ഇരിങ്ങാലക്കുട : ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ അയ്യങ്കാവ് മൈതാനത്ത് നടന്ന സംഗമസാഹിതി സാഹിത്യോത്സവത്തിൽ കൃഷ്ണകുമാർ മാപ്രാണം എഴുതിയ “രണ്ടാം വരവ്” (നോവൽ), പ്രൊഫ. വി കെ. ലക്ഷ്മണൻ നായർ രചിച്ച “ചെറിയ സ്ഥലത്ത് വലിയ വീട്” എന്ന പുസ്തകങ്ങൾ പ്രകാശനം ചെയ്തു.

ദേശീയ അധ്യാപക അവാർഡ് ജേതാവും തിരക്കഥാകൃത്തുമായ പി.കെ .ഭരതൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് പുസ്തകങ്ങൾ പ്രകാശനം ചെയ്തു. സോണിയ ഗിരി, കെ ആർ.വിജയ എന്നിവർ യഥാക്രമം പുസ്തകങ്ങൾ ഏറ്റുവാങ്ങി. കഥാകൃത്ത് രാധാകൃഷ്ണൻ വെട്ടത്ത് രണ്ടാം വരവ് നോവലും, റഷീദ് കാറളം ചെറിയ സ്ഥലത്ത് വലിയ വീട് എന്ന പുസ്തകവും പരിചയപ്പെടുത്തി.

ഹിത ഈശ്വരമംഗലം സ്വാഗതവും പ്രൊഫ.വി.കെ ലക്ഷ്മണൻ നായർ പ്രതിസ്പന്ദവും കൃഷ്ണകുമാർ മാപ്രാണം നന്ദിയും രേഖപ്പെടുത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page