ഇരിങ്ങാലക്കുട : കത്തീഡ്രൽ മാതൃവേദി ‘ക്വീൻ ഓഫ് കുക്കിങ്’ ലൈവ് പാചക മത്സരം സംഘടിപ്പിച്ചു. സെന്റ് തോമസ് കത്തീഡ്രൽ വികാരി പ്രൊഫ. ഫാ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം നിർവഹിച്ചു. കത്തീഡ്രൽ മാതൃവേദി പ്രസിഡന്റ് ജോയ്സി ഡേവിസ് ചക്കാലക്കൽ അധ്യക്ഷത വഹിച്ചു, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ബെല്ഫിൻ കോപ്പുള്ളി ആമുഖ പ്രസംഗം നടത്തി. മാതൃവേദി സെക്രട്ടറി മൃദുല സ്റ്റാൻലി, കൊച്ചുത്രേസ്യ ജയ്സൺ, എന്നിവർ സംസാരിച്ചു
ലിന്റ പോൾസൺ വരപ്രസാദനത യൂണിറ്റ്, വിൻസ് ടോണി സെമിനാരി യൂണിറ്റ്, ജോഷ്‌മി ലാലു സെന്റ് ഫൗസ്റ്റീന യൂണിറ്റ് എന്നിവർക്കേ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു. വൈകീട്ട് നടന്ന ഇടവക ദിന സമ്മേളനത്തിൽ വച്ച് സെന്റ് തോമസ് കത്തീഡ്രൽ വികാരി പ്രൊഫ. ഫാ. ലാസർ കുറ്റിക്കാടൻ വിജയികളെ ക്രൗൺ നൽകിക്കൊണ്ട് ക്യാഷ് അവാർഡുകൾ സമ്മാനിച്ചു.
ഫസ്റ്റ് പ്രൈസ് കത്തീഡ്രൽ മാതൃവേദി നൽകിയ 15000 രൂപ, സെക്കൻഡ് പ്രൈസ് സീൻസൺ തെക്കേതല നൽകിയ 10000 രൂപ, തേർഡ് പ്രൈസ് സ്മിതാസ് സിൽക്ക് ആൻഡ് സാരീസ് നൽകിയ 5000 രൂപ. ജനറൽ കൺവീനർ റോസിലി പോൾ തട്ടിൽ സ്വാഗതവും പ്രോഗ്രാം ജോയിൻ കൺവീനർ ഉണ്ണി ബോബി നന്ദിയും പ്രകാശിപ്പിച്ചു. മുപ്പതോളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive