മുരിയാട് : മുരിയാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ബിരുദ്ധ വിദ്യാർത്ഥികൾക്കും , എസ്.സി കുടുംബങ്ങളിലെ പ്രൊഫഷണൽ വിദ്യാർഥികൾക്കും ലാപ്ടോപ്പ് വിതരണം നടത്തി. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളി ലാപ്ടോപ് വിതരണം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻറ് സരിത സുരേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.പി. പ്രശാന്ത്, കെ യു വിജയൻ, രതി ഗോപി, ഭരണസമിതി അംഗം തോമസ് തൊകലത്ത്, സെക്രട്ടറി റെജി പോൾ, അസിസ്റ്റൻറ് സെക്രട്ടറി പുഷ്പലത, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. 8 ലക്ഷം രൂപ ചെലവഴിച്ച് 30 ലധികം വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പ് വിതരണം നടത്തിയിരിക്കുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com