ഇന്നത്തെ കേരളത്തിന്റെ പൂർവ്വരൂപങ്ങളായിരുന്ന തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും സ്വാതന്ത്ര്യ സമര തൃഷ്ണ ഉദ്ധീപിപ്പിക്കുവാൻ അത്യാധ്വാനം ചെയ്ത സീതി സാഹിബിനെ ഔദ്യോഗികമായി സ്വാതന്ത്ര്യ സമര സേനനിയായി പ്രഖ്യാപിക്കണമെന്ന് സീതി സാഹിബ് വിചാര വേദി സംസ്ഥാന തല കുടുംബ സംഗമം ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടു.
ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രത്തിലെ തിങ്ങുന്ന അധ്യായമായ 1929 ലെ ലാഹോർ കോൺഗ്രസ് സമ്മേളനത്തിൽ കൊച്ചി സംസ്ഥാനത്ത് നിന്ന് എബി സേലത്തിന് പുറമെ പങ്കെടുത്ത ഏക വ്യക്തി സീതി സാഹിബ് ആയിരുന്നു. 1925 ൽ മഹാത്മാ ഗാന്ധിയുടെ തിരുവനന്തപുരം സന്ദർശന വേളയിൽ മഹത്മജിയുടെ പ്രസംഗം അതിന്റെ ചാരുത ചോർന്ന് പോകാതെ അതിമനോഹരമായി പരിഭാഷപ്പെടുത്തി കേരളത്തിലെ ജനഹൃദയങ്ങളിൽ സ്വാതന്ത്ര സമര തൃഷ്ണയുണ്ടാക്കിയവരിൽ പ്രമുഖനായിരുന്നു സീതി സാഹിബ്.
കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ അണിനിരന്ന സീതിസാഹിബ് വിചാര വേദി കുടുംബ സംഗമം കെ എം സീതി സാഹിബിന്റെ പൗത്രനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ പി എ സീതി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഒറ്റപ്പാലം സെയ്തലവി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഗത്ഭ വാഗ്മിയും പണ്ഡിതനും ബുദ്ധിജീവിയുമായ ബഷീർ വാഴക്കാട് ആമുഖഭാഷണവും കോട്ടയം ജില്ലാ മുസ്ലിം ലീഗ് ഉപാധ്യക്ഷനും വാഗ്മിയുമായ അബ്ദുൽ കരീം മുസ്ലിയാർ കാഞ്ഞിരപ്പള്ളി മുഖ്യപ്രഭാഷണവും നിർവഹിച്ചു.
മദീന കെ എം സി സി മുൻ അധ്യക്ഷൻ ഹുസൈൻ ചോലക്കുഴി, ഇന്ത്യൻ യൂണിയൻ ദളിത് ലീഗ് ഉപാധ്യക്ഷൻ സുധാകരൻ കുന്നത്തൂർ, കൊല്ലം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിശരീഫ് ചന്ദനത്തോപ്പ്,ഡോക്ടർ മുഹമ്മദ് സാഹിബ് കരിമ്പുഴ, ഗാനരചയിതാവ് മംഗലശ്ശേരി മുഹമ്മദ് മാസ്റ്റർ, ഈരാറ്റുപേട്ട ഐഡിയൽ പബ്ലിക് ലൈബ്രറി കൺവീനറും യുവ വാഗ്മിയുമായ പി എം മുഹ്സിൻ ഈരാറ്റുപേട്ട, വനിതാ ലീഗ് സംസ്ഥാന ഉപാധ്യക്ഷ സഫിയ, വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി ഷീന പടിഞ്ഞാറ്റക്കര, റഫീഖ് മുക്കാട്ടിൽ, സജിന പിരിഷത്തിൽ, മുസ്തഫ മഞ്ചേശ്വരം, ജമീലഇസ്മയിൽ,ഷബീർ തോട്ടക്കര, സി എച്ച് സുബൈർ,യൂസഫ് പടിയത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
വിചാരവേദി കുടുംബാംഗങ്ങളുടെ ഹൃദ്യമായ പരിചയപ്പെടലും മംഗലശ്ശേരി മുഹമ്മദ് മാസ്റ്ററും മഞ്ചേശ്വരം മുസ്തഫയും ചിട്ടപ്പെടുത്തിയ ഗാനങ്ങളുടെ പ്രകാശനവും ശ്രദ്ധേയമായി.