ഇരിങ്ങാലക്കുട : സ്കൂൾ പാചക തൊഴിലാളികൾക്ക് പണിയും കൂലിയും ഇല്ലാത്ത വേനലവധിക്കാലത്ത് രണ്ടുമാസത്തെ സമാശ്വാസവേദം പ്രതിമാസം 5000 രൂപയാക്കി ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിന്റെ പ്രാദേശിക ഓഫീസിനു മുന്നിൽ ജൂൺ 10 രണ്ടാം ശനിയാഴ്ച രാവിലെ 10:30 ന് ധർമ്മസത്യാഗ്രഹം അനുഷ്ഠിക്കുവാൻ തീരുമാനിച്ചതായി യൂണിയൻ ഭാരവാഹികൾ അറിയിച്ചു.
ഭരണ വാർഷികാഘോഷത്തിന്റെ ഭാഗമായി പരസ്യത്തിലും ആഘോഷങ്ങൾക്കും വിദേശയാത്രകൾക്കുമായി കോടികൾ ചിലവഴിക്കുന്ന സർക്കാർ, സ്കൂൾ പാചക തൊഴിലാളികൾക്ക് വേദന കുടിശ്ശികയും വേനലാവധി വേദനവും നൽകാതെ പട്ടിണിക്കിടുന്ന നടപടി പ്രതിഷേധാർഹം ആണെന്ന് ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ മനുഷ്യാവകാശ പ്രവർത്തകൻ ശ്രീധരൻ തേറമ്പിൽ, സമരസമിതി കൺവീനർ കെ എസ് ജോഷി എന്നിവർ അറിയിച്ചു.
60 വയസ്സ് കഴിഞ്ഞു ഒഴിവാക്കുന്ന തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ അനുവദിക്കുക, സ്കൂൾ പാചക തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ലഭിക്കുന്നതിന് ആവശ്യമായ ടെസ്റ്റുകൾക്ക് വേണ്ടിവരുന്ന ഭീമമായ തുക സർക്കാർ വഹിക്കുക, തുടങ്ങി അടിയന്തര ആവശ്യങ്ങൾ ഉന്നയിച്ചു ശനിയാഴ്ച രാവിലെ 10 30 ന് മന്ത്രിയുടെ ഓഫീസിനു മുന്നിൽ നടത്തുന്ന ധർമ്മ സത്യാഗ്രഹം എച്ച്എംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു ഉദ്ഘാടനം നിർവഹിക്കും.
സമരസമിതി കൺവീനർ കെ എസ് ജോഷി, തൃശ്ശൂർ ജില്ലാ സെക്രട്ടറി പി എം ഷംസുദീൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com