ഇരിങ്ങാലക്കുട : തരണനെല്ലൂർ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ഐ.ടി ഡിപ്പാർട്ടുമെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ഐ.ടി ഫെസ്റ്റിവൽ ടെക്കൃതി 23 ഡിസംബർ 11 തിങ്കളാഴ്ച്ച തരണനെല്ലൂർ കോളേജിൽ വച്ചു നടക്കും. ഹയർ സെക്കൻ്ററി / കോളേജ് വിദ്യാർത്ഥികൾക്കായി ഐടി സംബന്ധമായ വിവിധ മത്സരങ്ങളോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിട്ടുളളത്.
അവതാർട്ട് ക്ലാഷ്, ബാറ്റിൽ റോയലേ, ഫൈൻറക്‌സ്, ഐഡിയറ്റേ, സെർക്കൂട്ടെക്സോ, സ്പോട്ട് കോറിയോഗ്രാഫി എന്നീ മത്സരങ്ങളാണ് ഉണ്ടായിരിക്കുക. ഡിസംബർ 11 തിങ്കളാഴ്ച്ച കാലത്ത് 9.45 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പ്രശ്‌സത സിനിമാ സംവിധായകൻ ജിതിൻ രാജ് ഉദ്ഘാടനം നിർവഹിക്കും.
കോളേജ് മാനേജർ അദ്ധ്യക്ഷത വഹിക്കും. പ്രശ്‌സത സിനിമാ ബാലതാരം ഡാവിൻജി മുഖ്യ അതിഥി ആയിരിക്കും. മത്സര വിജയികൾക്ക് ക്യാഷ് പ്രൈസ് മെമന്റോ, സർട്ടിഫിക്കറ്റ് എന്നിവ സമാപനചടങ്ങിൽ വച്ച് നൽകും. അന്നേ ദിവസം രാവിലെ 8.30 മുതൽ സ്പോട്ട് രജിസ്ട്രേഷൻ അവസ്മരം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 9495552390 , 8078395403.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com