മൂഴിക്കുളം : പ്രശസ്ത കൂടിയാട്ട- കഥകളി പണ്ഡിതനും മാർഗിയുടെ സ്ഥാപകനുമായ അപ്പുക്കുട്ടൻ നായരുടെ പേരിൽ കഥകളി- കൂടിയാട്ട രംഗത്തെ യുവകലാകാരൻമാർക്കായി മൂഴിക്കുളം നേപത്ഥ്യ ഏർപ്പെടുത്തിയിട്ടുള്ള അപ്പുക്കുട്ടൻ നായർ പുരസ്കാരം നേപത്ഥ്യയുടെ കൂത്തമ്പലത്തിൽ ചേർന്ന അനുസ്മരണ യോഗത്തിൽവച്ച് കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് കൊളംബിയയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. അധീഷ് സതായെ മിഴാവ് കലാകാരനായ കലാമണ്ഡലം രവികുമാറി ന് നൽകി.
ചടങ്ങിൽ മാർഗി സജീവ് നാരായണ ചാക്യാര് അധ്യക്ഷത വഹിച്ചു. അപ്പുക്കുട്ടൻ നായരുടെ ചെറുമകളായ പാർവതി ശങ്കർ അപ്പുക്കുട്ടൻ നായരെ അനുസ്മരിച്ച് സംസാരിച്ചു. ഗ്രാമദീപം റസിഡൻ്റ് അസോസിയഷൻ പ്രസിഡൻ്റ് ഹരീഷ് ദാമോദരൻ ആശംസ പ്രസംഗം നടത്തി. മാർഗി മധു ചാക്യാർ സ്വാഗതവും നേപത്ഥ്യ യദുകൃഷ്‌ണൻ നന്ദിയും പറഞ്ഞു. തുടർന്ന് നേപത്ഥ്യ രാഹുൽ ചാക്യാർ രാമായണം ചാക്യാർകൂത്ത് അവതരിപ്പിച്ചു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com