ഇരിങ്ങാലക്കുട : ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി മുരിയാട് പഞ്ചായത്ത് ഊരകം ഈസ്റ്റ് 10-ാം വാർഡ് ഗ്രാമസഭ അവിട്ടത്തൂർ ലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെ സഹകരണത്തോടു കൂടി നെല്ലി ഗ്രാമം പദ്ധതി ആരംഭിച്ചു.
വാർഡിലെ നെല്ലി തൈ ആവശ്യമുള്ള വീടുകളിലേക്ക് നെല്ലി തൈ എത്തിച്ച് കൊടുക്കുകയും , പ്രായമായവർ മാത്രമുള്ള വീടുകൾ ആണെങ്കിൽ അവിടെ നെല്ലി തൈ നട്ട് കൊടുക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതുവഴിയായി മുഴുവൻ വീടുകളിലേക്കും പരിസ്ഥിതിയുടെ സന്ദേശം എത്തിക്കുകയും ഔഷധ ഫല സസ്യങ്ങൾ വ്യാപിപ്പിക്കുകയും ചെയ്യാൻ സാധിക്കും.
നെല്ലി ഗ്രാമം പദ്ധതി ഊരകത്തെ മുതിർന്ന സാമൂഹ്യ സന്നദ്ധ പ്രവർത്തകനായ തോമസ് കൊടകരക്കാരൻ ഉദ്ഘാടനം ചെയ്തു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ .ചിറ്റിലപ്പിള്ളി മുഖ്യസന്ദേശം നൽകി. എൽ ബി എസ് എം എച്ച് എസ് ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ഡോ.എ.വി. രാജേഷ് പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങളായ ബാബു ചുക്കത്ത് , സുനിത വിജയൻ, അധ്യാപകരായ ശ്രീല വി.വി, ആൻസി ആൻ്റോ, കെ.കെ. കൃഷ്ണൻ നമ്പൂതിരി, സിൻ്റോ കൊടകരക്കാരൻ , സിനോജ് കെ.ടി തുടങ്ങിയവർ സംസാരിച്ചു.
വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് വീടുകളിൽ നെല്ലി തൈ കൊടുക്കുന്ന പ്രവർത്തനത്തിനും തുടക്കം കുറിച്ചു. എൻ. എസ് എസ് വോളണ്ടിയർമാരായ ആര്യ സി.ജി, ശ്രീനന്ദ സുനിൽ, അഭിനവ് സന്നദ്ധ സംഘാംഗങ്ങളായ ടോജോ തൊമ്മാന ,ആൻ്റോ ജോക്കി സുരേഷ്.ടിസി തുടങ്ങിയവർ നെല്ലി തൈ വിതരണത്തിന് നേതൃത്വം കൊടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com