31-ാം അഖില കേരള ഇന്റർ സ്കൂൾ ടേബിൾ ടെന്നീസ് ടൂർണമെന്റിന് ഡോൺ ബോസ്ക്കോ ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി

ഇരിങ്ങാലക്കുട : മുപ്പത്തിയൊന്നാം അഖില കേരള ഇന്റർ സ്കൂൾ ടേബിൾ ടെന്നീസ് ടൂർണമെന്റിന് ഡോൺ ബോസ്ക്കോ ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. ടൂർണമെന്റ് ഇരിങ്ങാലക്കുട സബ് ഇൻസ്പെക്ടർ കെ അജിത് ഉദ്ഘാടനം നിർവ്വഹിച്ചു. റെക്ടർ ഫാദർ ഇമ്മാനുവൽ വട്ടക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു.

ശനി,ഞായർ ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ വിവിധ ജില്ലകളിൽ നിന്നുള്ള ഒട്ടനവധി വിദ്യാർത്ഥികൾ പങ്കെടുക്കും. വ്യക്തിഗത ഇനങ്ങളിലും, ഗ്രൂപ്പിനങ്ങളിലുമായി മാറ്റുരക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് വിജയികൾക്ക്, , സർട്ടിഫിക്കറ്റുകളും ട്രോഫികളും , ഒപ്പം മത്സരത്തിൽ പങ്കെടുത്ത് വിജയിക്കുന്ന മുതിർന്ന കായിക താരങ്ങൾ ക്കുളള സമ്മാനങ്ങളും വിതരണം ചെയ്യും.

പി.ടി.എ പ്രസിഡന്റ് ശിവപ്രസാദ് ശ്രീധരൻ, തൃശൂർ ഡിസ്ട്രിക്റ്റ് ടേബിൾ ടെന്നീസ് സെക്രട്ടറി ജോസഫ് ചാക്കോ, ചീഫ് റഫറി തോമസ് എം ടി, ഫാദർ വർഗീസ് ജോൺ, ഫാദർ ജിതിൻ മൈക്കിൾ, ജനറൽ കോഡിനേറ്ററും കോച്ചുമായ സൗമ്യയ ബാനർജി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഹൈസ്കൂൾ പ്രിൻസിപ്പൽ ഫാദർ സന്തോഷ് മാത്യു സ്വാഗതവും ചീഫ് ഓർഗനൈസർ, സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ലൈസ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page