കെ.എസ്.ഇ.ബി പെൻഷൻ അസോസിയേഷന്റെ 38-ാമത് ഡിവിഷൻ സമ്മേളനം ഇരിങ്ങാലക്കുടയിൽ നടന്നു

ഇരിങ്ങാലക്കുട : കെ.എസ്.ഇ.ബി പെൻഷൻ അസോസിയേഷന്റെ 38-ാമത് ഡിവിഷൻ സമ്മേളനം ഇരിങ്ങാലക്കുട ടൗൺ ഹാളിൽ വച്ച് നടന്നു. സംസ്ഥാന വൈസ് പ്രസിഡൻറ് എ സെയ്ഫുദീൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം മുരളീധരൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.

സാഹിത്യ രംഗത്തെ സംഭാവനയ്ക്ക് പി കെ ജോൺസിന്റെ ഭാര്യയായ ബോബി ജോസ്, വേണുഗോപാലൻ കെ എന്നിവരെ അനുമോദിച്ചു. എസ്എസ്എൽസി, പ്ലസ് ടു വിഭാഗത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷീജ ജോസ് അനുമോദിച്ചു. 75 വയസ്സ് കഴിഞ്ഞ മുതിർന്ന അസോസിയേഷൻ അംഗങ്ങളെയും ആദരിച്ചു.

സെക്രട്ടറി പി എ രാധാകൃഷ്ണൻ ഡിവിഷൻ റിപ്പോർട്ടും ട്രഷറർ മായാദേവി കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് എൻ ടി ബേബി, ജില്ലാ സെക്രട്ടറി കെ ആർ ദിവാകരൻ, ശിവദാസൻ സി, എ ജെ പോൾ, രാമൻ കെ എൻ, മൊഹമ്മദ് സഗീർ എന്നിവർ സമ്മേളനത്തിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കെ എസ് പുഷ്പാംഗദൻ സ്വാഗതവും പി എൻ മുരളീധരൻ നന്ദിയും പറഞ്ഞു.

കെ.എസ്.ഇ.ബി പെൻഷൻ അസോസിയേഷന്റെ പുതിയ ഭാരവാഹികളായി എം മുരളീധരൻ പ്രസിഡണ്ട്, പി എ രാധാകൃഷ്ണൻ സെക്രട്ടറി, കെ പി മായാദേവി ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page