ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് വി എച്ച്എസ് ഇ വിഭാഗം എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റിൻ്റെ തന്നെ ദത്തു ഗ്രാമമായ ഠാണാ പ്രദേശത്തെ നിർധനരായ രോഗികൾക്ക് മരുന്ന്, പുതപ്പ്, വസ്ത്രങ്ങൾ, നിത്യോപയോഗസാധനങ്ങൾ, പലവ്യഞ്ജനങ്ങൾ എന്നിവ വിതരണം ചെയ്തു.
സമൂഹത്തിൽ ഒറ്റപെട്ടു പോയവരേയും പ്രായമായ രോഗികളെയും നിർധനരായ സഹജീവികളെയും സഹായിക്കുക,സാന്ത്വന പരിചരണത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കുക എന്നീ ആശയങ്ങൾ കുട്ടികളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.
വാർഡ് കൗൺസിലർ അഡ്വ കെ.ആർ വിജയ, പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് സൂരജ് ശങ്കർ, പ്രോഗ്രാം ഓഫീസർ ലസീദ എംഎ, അസിസ്റ്റ് പി.ഒ ഷമീർ എസ് എൻ , വോളൻ്റിയർ ലീഡർ ജോസഫ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com