ഇരിങ്ങാലക്കുട : ശബരിമല സ്വർണ്ണപ്പാളി മോഷണം നടന്ന വിഷയത്തിൽ മുഖ്യമന്ത്രിയുടെയും ദേവസ്വമന്ത്രിയുടെയും ദേവസ്വം പ്രസിഡന്റിന്റെയും രാജി ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന്റെ മുൻവശത്തു നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിനു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അബ്ദുൾ ഹഖ് മാസ്റ്റർ നേതൃത്വം നൽകി.
ഡി.സി.സി ജനറൽ സെക്രട്ടറി സോണിയ ഗിരി മാർച്ച് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സോമൻ ചിറ്റേത്ത്, മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി.വി ചാർളി, ബ്ലോക്ക് ഭാരവാഹികളായ ജോസഫ് ചാക്കോ, വിജയൻ ഇളയടത്ത്, എം.ആർ ഷാജു, അസറുദ്ദീൻ കളക്കാട്ട്, നിമ്മ്യ ഷിജു, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് സനൽ കല്ലൂക്കാരൻ, മണ്ഡലം പ്രസിഡണ്ട് ജോമോൻ മണാത്ത് തുടങ്ങിയവർ നേതൃത്വം നൽകി. മണ്ഡലം ഭാരവാഹികളായ എ.സി സുരേഷ് സ്വാഗതവും തോമസ് കോട്ടോളി നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

