ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിൽ വെള്ളിയാഴ്ച ഡാക് ചൗപ്പാൽ സംഘടിപ്പിക്കുന്നു

അറിയിപ്പ് : ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിൽ ഡാക് ചൗപ്പാൽ ഒക്ടോബർ 10 വെള്ളിയാഴ്ച രാവിലെ 10 മുതൽ 12 വരെ സംഘടിപ്പിക്കുന്നു. ഈ ചൗപ്പാലിന്റെ ഭാഗമായി വിവിധ തപാൽ നിക്ഷേപ പദ്ധതികളുടെ ബോധവത്കരണ പരിപാടി നടക്കും. താൽപര്യമുള്ളവർക്ക് അതേ ദിവസം തന്നെ അക്കൗണ്ടുകൾ തുറക്കാനും പോളിസികൾ വാങ്ങാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

തപാൽ നിക്ഷേപ പദ്ധതികൾ
• സേവിംഗ്സ് ബാങ്ക് (SB) അക്കൗണ്ട്: ചെറിയ തുകയിൽ നിക്ഷേപം ആരംഭിക്കാം, സുരക്ഷിതത്വവും എളുപ്പമായ പിന്വലിക്കൽ സൗകര്യവും ലഭ്യമാണ്.
• സുകന്യ സമൃദ്ധി അക്കൗണ്ട് (SSA): പെൺകുട്ടികളുടെ ഭാവി വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി സർക്കാർ പിന്തുണയുള്ള ആകർഷക പലിശനിരക്കുള്ള പദ്ധതി.
• ടേം ഡിപ്പോസിറ്റ് / സ്ഥിര നിക്ഷേപം (Term Deposit ): 1, 2, 3, 5 വർഷ കാലയളവുകളിലുള്ള നിശ്ചിത നിക്ഷേപം, ഉറപ്പുള്ള പലിശയും നികുതിയിളവും ലഭിക്കുന്നു

തപാൽ ലൈഫ് ഇൻഷുറൻസ് (PLI)
PLI സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിലെ ജീവനക്കാര്ക്കും ലഭ്യമായ സർക്കാർ ഉറപ്പുള്ള ലൈഫ് ഇൻഷുറൻസ് പദ്ധതിയാണ്. കുറഞ്ഞ പ്രീമിയത്തിൽ കൂടുതൽ ഇൻഷുറൻസ് സംരക്ഷണവും ബോണസും ലഭിക്കുന്നു. പ്രധാന പദ്ധതികൾ:
• Whole Life Assurance (Santhosh)
• Endowment Assurance (Suraksha)
• Convertible Whole Life (Suvidha)
• Joint Life (Yugal Suraksha)
• Children Policy (Bal Jeevan Bim

ആധാർ സേവനങ്ങൾ
അതിനോടൊപ്പം ആധാർ എൻറോൾമെന്റും അപ്ഡേഷനും ദിനം മുഴുവൻ (സന്ധ്യവരെ) നടത്തപ്പെടും.

ആധാർ ഫീസ്:
• എൻറോൾമെന്റ് — സൗജന്യം
• അപ്ഡേഷൻ (ജൈവ / ബയോമെട്രിക്) — ₹125
• അപ്ഡേഷൻ (ജനസംഖ്യ / ഡെമോഗ്രാഫിക്) — ₹75
ആവശ്യമായ രേഖകൾ: നിലവിലുള്ള ആധാർ കാർഡ് / എൻറോൾമെന്റ് ഐഡി, വിലാസം, ജനനത്തീയതി തുടങ്ങിയവ തെളിയിക്കുന്ന രേഖകൾ.

ഈ പരിപാടി തപാൽ വാരാഘോഷത്തിന്റെ ഭാഗമായി ഇരിഞ്ഞാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്‌ മാസ്റ്റർയും മാർക്കറ്റിംഗ് വിഭാഗവും ചേർന്നാണ് സംഘടിപ്പിക്കുന്നതാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page