ഇരിങ്ങാലക്കുട : ദേശീയ അധ്യാപക പരിഷത്ത് ഇരിങ്ങാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ എൻ ടി യു ജില്ലാ പ്രസിഡന്റ് എം.കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. അധ്യാപകരെ ശത്രുതാ മനോഭാവത്തോടെ കാണുകയും ദീര്ഘകാലനായി ലഭിച്ചു കൊണ്ടിരുന്ന സർവീസ് ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് പിന്മാറണം.
കെ ടെറ്റ് വിധിക്കെതിരെ കേരള സർക്കാർ റിവ്യൂ ഹർജി നൽകുക ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എൻഎസ്എസ് നേടിയ സുപ്രീംകോടതിവിധി എല്ലാവർക്കും ബാധകമാക്കുക 2015 ന് ശേഷമുള്ള അധ്യാപകർക്ക് ജോലി സംരക്ഷണം നൽകുക എന്നീ ആവശ്യങ്ങൾ ധർണയിൽ ഉന്നയിച്ചു.
ഇരിങ്ങാലക്കുട ഉപജില്ല പ്രഭാരി ശ്യാം പ്രസാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഉപജില്ലാ സെക്രട്ടറി അനൂപ്. സി.ജി സ്വാഗതം പറഞ്ഞു. ജില്ലാസമിതിയംഗം ജി. സതീഷ് , ചാലക്കുടി ഉപജില്ലാ സെക്രട്ടറി രേവതി, എന്നിവർ ആശംസകൾ രേഖപ്പെടുത്തി. യോഗത്തിന് ഇരിങ്ങാലക്കുട മുൻ ഉപജില്ല പ്രസിഡന്റ് വിനോദ് വാര്യർ നന്ദി അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

