ഇരിങ്ങാലക്കുട : പൊതുവിദ്യാലയങ്ങളിൽ നിന്നും മികച്ച വിജയം നേടുന്നവർക്കുള്ള ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിന്റെ മെറിറ്റ് അവാർഡുകൾ ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കുളിൽ വിതരണം ചെയ്തു
പ്രസ് ക്ലബ് മെറിറ്റ് അവാർഡ് വിതരണ ചടങ്ങ് ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സജ്ജീവ്കുമാർ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബിന്റെ സാമൂഹിക ഇടപെടലുകളെ ചെയർപേഴ്സൺ പ്രശംസിച്ചു. പ്രസ് ക്ല്ബ് പ്രസിഡന്റ് പി.ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.
എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളിൽ ഉന്നതവിജയം നേടിയ മിഥില മുരളി, അൻസിയ ഷാബു , ഇന്ദ്ര പി രാമചന്ദ്രൻ, സൂര്യനന്ദ ആർ എന്നിവർക്ക് ചെയർപേഴ്സൺ പുരസ്കാരങ്ങൾ സമ്മാനിച്ചു.
വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ കെ.ആർ.ധന്യ, സ്കൂൾ ഹെഡ്മിസ്ട്രസ്സ് കെ.എസ്.സുഷ , പിടിഎ പ്രസിഡന്റ് പി.കെ.അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . ഗവ: ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു.പി.ജോൺ സ്വാഗതവും പ്രസ് ക്ലബ് സെക്രട്ടറി നവീൻ ഭഗീരഥൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

